ഫ്രണ്ട്സ് സീരിസിലെ ​'ഗൻതെർ' ജെയിംസ് മൈക്കിൾ ടൈലർ അന്തരിച്ചു.

 | 
james michele taylor

എൻബിസിയിലെ പ്രശസ്ത സിറ്റോകം സീരിസായ ഫ്രണ്ട്സിൽ ​ഗൻതെർ എന്ന വെയറ്റർ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ജെയിംസ് മൈക്കിൾ ടൈലർ അന്തരിച്ചു. 59 വയസ്സായിരുന്നു.  ഫ്രണ്ട്സിലെ 148 എപ്പിസോഡുകളിൽ സെൻട്രൽ പെർക്കിലെ കോഫി ഷോപ്പ് ജീവനക്കാരനായി ഇദേഹം വന്നു. റെയ്ച്ചൽ ​ഗ്രീനിനോടുള്ള ​ഗൻതെറിന്റെ വൺവേ പ്രേമവും തമാശകളും കാണികളെ ചിരിപ്പിച്ചു. 2018ൽ പ്രോസ്റ്റേറ്റ് കാൻസർ കണ്ടെത്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്നു.

ജെയിംസ് മൈക്കൾ ടൈലറിന്റെ മരണത്തിൽ ഫ്രണ്ട്സിലെ സഹതാരങ്ങൾ അനുശോചനം രേഖപ്പെടുത്തി. നാല് സിനിമയിലും നിരവധി ടെലിവിഷൻ സീരിസുകളിലും അദേഹം അഭിനയിച്ചിട്ടുണ്ട്. 2021 ൽ പുറത്തിറങ്ങിയ ഫ്രണ്ട്‌സ്: ദ റീയൂണിയനിലും അദ്ദേഹം ഉണ്ടായിരുന്നു.