പിറന്നാൾ ദിനത്തിൽ ജയസൂര്യയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു
Aug 31, 2021, 16:16 IST
| 
ജയസൂര്യയുടെ പിറന്നാള്‍ ദിനമായ ഇന്ന് തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് കാവ്യ ഫിലിംസ്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി നിര്‍മ്മിക്കുന്ന ചിത്രം ജോഷിയാണ് സംവിധാനം ചെയ്യുന്നത്. മാമാങ്കത്തിന് ശേഷം കാവ്യ ഫിലിംസ് ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്.
ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല
'ജോഷി സാറിനും വേണു ഏട്ടനും ഒപ്പം എന്റെ സ്വപനമായ ഈ സിനിമ ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന്' ജയസൂര്യ മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ച് കുറിച്ചു. ചിത്രത്തിന്റെ കഥ, തിരക്കഥ ഒരുക്കുന്നത് നിഷാദ് കോയ, പ്രോജക്ട് ഡിസൈന്‍ ബാദുഷ എന്‍ എം. പിആർഒ: വാഴൂര്‍ ജോസ്, പി.ശിവപ്രസാദ്, മഞ്ജു ഗോപിനാഥ് എന്നിവരാണ്.