പുതിയ ലുക്കിൽ ഖുശ്ബു, എന്തൊരു ചേയ്ഞ്ച് !

 | 
khushbu

നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു ട്വിറ്ററിൽ പങ്കുവച്ച ഫോട്ടോക്ക് പിന്നാലെയാണ് ഇപ്പോൾ ആരാധകർ. തടി കുറച്ച് പുതിയ ലുക്കിലാണ് ഖുശ്ബു. കഠിനാധ്വാനം ഫലം കൊണ്ടുവരുമ്പോൾ വലിയ സന്തോഷമാണ് എന്ന ട്വീറ്റിനൊപ്പമാണ് ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്. വിശ്വസിക്കാൻ കഴിയാത്ത മാറ്റമാണെന്നും പഴയ ഖുശ്ബുവിനെ തിരിച്ചുകിട്ടി എന്നുമൊക്ക ട്വീറ്റിന് താഴെ ആരാധകർ കമന്റിട്ടിട്ടുണ്ട്.

khusbhu 

കോൺ​​ഗ്രസ് പാർട്ടി നേതാവായിരുന്ന ഖുശ്ബു അടുത്തിടെയാണ് ബിജെപിയിൽ ചേർന്നത്.