അടുത്ത മിഷനായി പറക്കാന്‍ പഠിക്കുന്ന മിന്നല്‍ മുരളി; ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ച് ടോവീനോ
ടോവീനോ തോമസ് നായകനായ മിന്നല്‍ മുരളി വന്‍ പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ സിനിമയായ മിന്നല്‍ മുരളിയുടെ തീയേറ്റര്‍ എക്‌സ്പീരിയന്‍സ് നഷ്ടമായെന്ന പരാതി പലരും ഉന്നയിക്കുന്നുണ്ടെങ്കിലും ചിത്രത്തിന്റെ വിജയത്തോടെ ടോവീനോയുടെ താരമൂല്യവും ഉയര്‍ന്നിരിക്കുകയാണ്. സൂപ്പര്‍ ഹീറോയാണെങ്കിലും മിന്നല്‍ മുരളിക്ക് പറക്കാന്‍ കഴിയില്ല. അതേസമയം ഇന്‍സ്റ്റഗ്രാമില്‍ മിന്നല്‍ മുരളി പറക്കാന്‍ പഠിക്കുന്നു എന്ന അടിക്കുറിപ്പോടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ടോവീനോ.
അടുത്ത മിഷനായി പറക്കാന്‍ പഠിക്കുന്ന മിന്നല്‍ മുരളി എന്നാണ് ക്യാപ്ഷന്‍. വര്‍ക്കൗട്ടിനിടെ സൂപ്പര്‍ ഹീറോകളുടെ പറക്കലിനെ അനുസ്മരിപ്പിക്കുന്ന ശരീര ചലനത്തിന്റെ വീഡിയോയാണ് നല്‍കിയിരിക്കുന്നത്. ഇങ്ങേരിത് ശരിക്കും സൂപ്പര്‍ ഹീറോയാകാനുള്ള പ്രാക്ടീസിലാണോ എന്നാണ് ഒരു ആരാധകന്‍ കമന്റില്‍ ചോദിച്ചിരിക്കുന്നത്. ശരിക്കും മിന്നലടിച്ചോയെന്നും ചിലര്‍ ചോദിക്കുന്നു.
വീഡിയോ കാണാം