ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ മഹേഷ് നാരായണൻ ; ആദ്യ ചിത്രം 'ഫാന്റം ഹോസ്പിറ്റല്‍'

ഫാന്റം ഹോസ്പ്പിറ്റല്‍ എന്നാണ് താൻ സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രത്തിന്റെ പേര്.
 | 
mahesh narayanan

സംവിധായകന്‍ മഹേഷ് നാരായണന്‍ ബോളിവുഡിലേക്ക് അരംങ്ങേറ്റം കുറിക്കുന്നു. ഫാന്റം ഹോസ്പ്പിറ്റല്‍ എന്നാണ് താൻ സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രത്തിന്റെ പേര്. പ്രീതി ഷഹാനിയാണ് സിനിമയുടെ നിര്‍മ്മാതാവ്. തല്‍വാര്‍, റാസി, ബദായി ഹോ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവാണ് പ്രീതി.

പ്രമുഖ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും എഴുത്തുകാരനുമായ ജോസി ജോസഫിന്റെ കണ്ടെത്തലുകളെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഇന്ത്യന്‍ ആരോഗ്യ വ്യവസ്ഥയെ കുറിച്ച് ജോസി ജോസഫ് നടത്തിയ അന്വേഷണങ്ങളാണ് ചിത്രത്തിന് ആധാരം. 
മഹേഷ് നാരായണനുമായി സിനിമ ചെയ്യുന്നതില്‍ വളരെ സന്തോഷമുണ്ടെന്നാണ് പ്രീതി ഷഹാനിയുടെ പ്രതികരണം.