അജു വർഗീസ് നായകനായ ‘ലോകാസമസ്താ’ 19 ന് എത്തും

നവാഗതനായ സജിത് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രം 'ലോകാസമസ്താ' ജൂൺ 19 ന് തിയേറ്ററുകളിലെത്തും. അജു വർഗീസാണ് ചിത്രത്തിൽ നായകൻ.
 | 
അജു വർഗീസ് നായകനായ ‘ലോകാസമസ്താ’ 19 ന് എത്തും

 

നവാഗതനായ സജിത് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ലോകാസമസ്താ’ ജൂൺ 19 ന് തിയേറ്ററുകളിലെത്തും. അജു വർഗീസാണ് ചിത്രത്തിൽ നായകൻ. വേട്ടകളുടെ പേരിൽ പോലീസ് നടത്തുന്ന ഏറ്റുമുട്ടൽ നാടകങ്ങളുടെ പിന്നാമ്പുറക്കാഴ്ചകൾ അനാവരണം ചെയ്യുന്ന ചിത്രമാണ് ലോകാസമസ്താ. ഗായത്രി എന്ന യുവതിയുടെ സാന്നിധ്യം ചില വ്യക്തികളുടെ ജീവിതം മാറ്റിമറിക്കുന്നതാണ് കഥയുടെ ഇതിവൃത്തം.

തൃപ്പന്നൂർ ശിവാ ക്രിയേഷൻസിന്റെ ബാനറിൽ മധു തൃപ്പന്നൂരും അജയൻ തൃപ്പന്നൂരും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അന്തരിച്ച പ്രശസ്ത ഗാന രചയിതാവ് യൂസഫലി കേച്ചേരി അവസാനമായി ഗാനങ്ങളെഴുതിയ ചിത്രം എന്ന പ്രത്യേകതയും ലോകാസമസ്തയ്ക്കുണ്ട്. പ്രേംകുമാർ മുംബൈയുടെ സംഗീതത്തിൽ യേശുദാസും ജയചന്ദ്രനുമാണ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഛായാഗ്രഹണം രാജേഷ് നാരായണൻ.

കലാഭവൻ മണി, ഗണേഷ് കുമാർ, കോട്ടയം നസീർ, അനു മോഹൻ, പൂജിത മേനോൻ, അവനി, മദൻമോഹൻ, ഇ.എ രാജേന്ദ്രൻ എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തിരുവനന്തപുരം, കഴക്കൂട്ടം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

ജൂൺ 19 ന് ചിത്രം തിയേറ്ററുകളിലെത്തും.