മുക്ത വിവാഹിതയായി
തെന്നിന്ത്യൻ നടിയും മലയാളിയുമായ മുക്ത വിവാഹിതയായി. പ്രശസ്ത ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് വരൻ. ഇടപ്പള്ളി സെന്റ് ജോർജ് പള്ളിയിൽ വച്ചായിരുന്നു വിവാഹം. ചട്ടയും മുണ്ടും ആയിരുന്നു മുക്തയുടെ വിവാഹവേഷം.
| Aug 30, 2015, 15:53 IST
കൊച്ചി: തെന്നിന്ത്യൻ നടിയും മലയാളിയുമായ മുക്ത വിവാഹിതയായി. പ്രശസ്ത ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് വരൻ. ഇടപ്പള്ളി സെന്റ് ജോർജ് പള്ളിയിൽ വച്ചായിരുന്നു വിവാഹം. ചട്ടയും മുണ്ടും ആയിരുന്നു മുക്തയുടെ വിവാഹവേഷം.
ഇക്കഴിഞ്ഞ ആഗസ്റ്റ് 23ന് കൊച്ചിയിൽ വച്ചായിരുന്നു വിവാഹ നിശ്ചയം. ലാൽ ജോസിന്റെ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെയായിരുന്നു മുക്തയുടെ രംഗപ്രവേശം. തമിഴിൽ ആര്യ നായകനാകുന്ന ‘വാസുവും സരവണനും ഒന്നാ പഠിച്ചവങ്ക’ ആണ് മുക്തയുടെ പുതിയ ചിത്രം.
ചിത്രങ്ങൾ കാണാം.


