വിമന്‍ ഇന്‍ സിനിമ കളക്ടീവ് രൂപീകരിച്ചത് ഭൂരിഭാഗം നടിമാരോടും ആലോചിക്കാതെ; വിമര്‍ശനവുമായി നടി ലക്ഷ്മിപ്രിയ

വിമന് ഇന് സിനിമ കളക്ടീവ് രൂപീകരിച്ചത് ഭൂരിഭാഗം നടിമാരോടും ആലോചിക്കാതെയാണെന്ന് ലക്ഷ്മിപ്രിയ. സംഘടനയില് ചേരണമെന്ന് ആവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ല. ആകെ ഇരുപത് പേര് മാത്രമാണ് സംഘടനയില് ഉള്ളത്. ഭൂരിപക്ഷവും പുറത്താണെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.
 | 

വിമന്‍ ഇന്‍ സിനിമ കളക്ടീവ് രൂപീകരിച്ചത് ഭൂരിഭാഗം നടിമാരോടും ആലോചിക്കാതെ; വിമര്‍ശനവുമായി നടി ലക്ഷ്മിപ്രിയ

വിമന്‍ ഇന്‍ സിനിമ കളക്ടീവ് രൂപീകരിച്ചത് ഭൂരിഭാഗം നടിമാരോടും ആലോചിക്കാതെയാണെന്ന് ലക്ഷ്മിപ്രിയ. സംഘടനയില്‍ ചേരണമെന്ന് ആവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ല. ആകെ ഇരുപത് പേര്‍ മാത്രമാണ് സംഘടനയില്‍ ഉള്ളത്. ഭൂരിപക്ഷവും പുറത്താണെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.

താര സംഘടനയായ അമ്മയെ ന്യായീകരിച്ച് നടി ആക്രമണത്തിന് ഇരയായ സംഭവത്തിനു ശേഷം നടന്ന ചാനല്‍ ചര്‍ച്ചകളിലും മറ്റും പങ്കെടുത്തിട്ടുള്ള ലക്ഷ്മിപ്രിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യമായാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവിനെതിരെ ഈ വിധത്തില്‍ ഒരു വിമര്‍ശനം ചലച്ചിത്രമേഖലയില്‍ നിന്ന് ഉയരുന്നത്.

വിമന്‍ ഇന്‍ സിനിമ കളക്ടീവ് നടി ആക്രമണത്തിന് ഇരയായ സംഭവത്തിലും ചലച്ചിത്രമേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളിലും ശക്തമായ ഇടപെടലുകള്‍ നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.