സിനിമാ തര്‍ക്കം രൂക്ഷമാവുന്നു; ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളും പിന്‍വലിക്കും

തിരുവനന്തപുരം: സിനിമാ തര്‍ക്കം രൂക്ഷമാവുന്നു. തീയറ്ററുകളില്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളും പിന്‍വലിക്കാന്‍ തീരുമാനം. കട്ടപ്പനയിലെ ഋത്വിക് റോഷന്, പുലിമുരുകന് എന്നീ സിനിമകളാണ് പിന്‍വലിക്കുന്നത്. വിതരണക്കാരുടെ സംഘടനയുടേതാണ് തീരുമാനം. മന്ത്രി എ.കെ. ബാലന് സിനിമാ സംഘടനകളുമായി ഇന്നലെ നടത്തിയ ചര്‍ച്ച തീരുമാനമാകാത്തതിനേത്തുടര്ന്ന് ക്രിസ്തുമസ് റിലീസിംഗ് ഉണ്ടാവില്ലെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരുന്നു.
ഈ തീരുമാനത്തിനു പിന്നാലെയാണ് വിതരണക്കാരും കടുത്ത തീരുമാനവുമായി രംഗത്തെത്തിയത്. ഫെഡറേഷന്റെ തീയറ്ററുകളില്‍ നിന്നും സിനിമകള്‍ പിന്‍വലിക്കും. പുലിമുരുകന് ചോര്‍ന്ന സിനിപോളിസിന് ഇനി സിനിമ നല്‍കില്ലെന്നും വിതരണക്കാര്‍ തീരുമാനിച്ചതായാണ് വിവരം.
ക്രിസ്തുമസിന് ഒരു മലയാള ചിത്രം പോലും തീയറ്ററില്‍ ഉണ്ടാവില്ല. മുന്നോറോളം തീയറ്ററുകളില്‍ പ്രദര്‍ശനം മുടങ്ങും. അന്യഭാഷാ ചിത്രങ്ങള്‍ തീയറ്റര്‍ കീഴടക്കും. എന്നാല്‍ മള്‍ട്ടിപ്ലെക്സുകളിലും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തീയേറ്ററുകളിലും നിലവിലുള്ള സിനിമകള്‍ പ്രദര്‍ശനം തുടരും.

