‘പ്രേമം’ വ്യാജൻ; അന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടായി

പ്രേമം സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആന്റി പൈറസി സെല്ലിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോർട്ട്. പിടിച്ചെടുത്ത ഹാർഡ് ഡിസ്ക് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചില്ല. ഇതിനായി അന്വേഷണസംഘം കോടതിയിൽ അപേക്ഷ സമർപ്പിച്ചില്ലെന്നാണ് സൂചന.
 | 
‘പ്രേമം’ വ്യാജൻ; അന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടായി

 

 

തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആന്റി പൈറസി സെല്ലിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോർട്ട്. പിടിച്ചെടുത്ത ഹാർഡ് ഡിസ്‌ക് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചില്ല. ഇതിനായി അന്വേഷണസംഘം കോടതിയിൽ അപേക്ഷ സമർപ്പിച്ചില്ലെന്നാണ് സൂചന.

ഒരുമാസമായി നടക്കുന്ന അന്വേഷണത്തിൽ സിനിമയുടെ സംവിധായകനും അണിയറ പ്രവർത്തകരുമടക്കം നൂറിലേറെ പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. സിനിമയുടെ ഭാഗങ്ങൾ കൂട്ടിചേർത്ത എഡിറ്ററെയും കണ്ടെത്തിയതായി വാർത്തയുണ്ടായിരുന്നു. സിനിമ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്ത മൂന്ന് വിദ്യാർഥികൾ മാത്രമാണ് ഇതുവരെ അറസ്റ്റിലായത്. ഇതിന് ശേഷം കേസിൽ കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.

ഫൊറൻസിക് പരിശോധനാഫലം ലഭിച്ചാലുടൻ അറസ്റ്റെന്നായിരുന്നു ആന്റി പൈറസി സെൽ എസ്.പി പ്രതീഷ് കുമാറിന്റെ നിലപാട്. പ്രേമം സിനിമയുടെ വ്യാജപതിപ്പിനു പിന്നിലെ മുഖ്യപ്രതികളെ തിരിച്ചറിഞ്ഞെന്നും ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം എസ്പി മാധ്യമങ്ങളോട് പ്രതികരിച്ചത്.

ആന്റി പൈറസി സെല്ലിന്റെ ഓപ്പറേഷൻ വിവരങ്ങൾ ചോർന്നതിനെത്തുടർന്ന് വ്യാജനിറക്കിയവരെ പിടിക്കാൻ കൊല്ലത്തും കൊച്ചിയിലും രണ്ടാഴ്ച്ചയ്ക്കിടെ നടത്തിയ റെയ്ഡുകൾ പൊളിഞ്ഞതായും റിപ്പോർട്ടുണ്ട്. പ്രേമം സിനിമ ചോർന്നത് അണിയറ പ്രവർത്തകരുടെ കൈയ്യിലെ ഹാർഡ് ഡിസ്‌കിൽ നിന്നാണെന്നും കണ്ടെത്തിയിരുന്നു.