‘മരണമെത്തുന്ന നേരത്തെങ്കിലും അരികത്ത് വരുമോ പൊന്നേ, പേടിക്കണ്ട നീ വന്നിട്ടേ ചാകൂ’; മരിച്ചെന്ന് സ്വപനം കണ്ട കനിയോട് അനില്‍ പറഞ്ഞത്

നടന് അനില് നെടുമങ്ങാടിന്റെ മരണത്തില് ദുഃഖം പങ്കുവെയ്ക്കുകയാണ് സിനിമാ-നാടക ലോകം.
 | 
‘മരണമെത്തുന്ന നേരത്തെങ്കിലും അരികത്ത് വരുമോ പൊന്നേ, പേടിക്കണ്ട നീ വന്നിട്ടേ ചാകൂ’; മരിച്ചെന്ന് സ്വപനം കണ്ട കനിയോട് അനില്‍ പറഞ്ഞത്

നടന്‍ അനില്‍ നെടുമങ്ങാടിന്റെ മരണത്തില്‍ ദുഃഖം പങ്കുവെയ്ക്കുകയാണ് സിനിമാ-നാടക ലോകം. അനിലിന്റെ നിരവധി സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയില്‍ അകാല വിയോഗത്തിലുള്ള വിഷമം പങ്കുവെയ്ക്കുന്നു. ഇതിനൊപ്പം അനിലിന്റെ ചില ഫെയിസ്ബുക്ക് പോസ്റ്റുകളും ആരാധകരും സുഹൃത്തുക്കളും ഷെയര്‍ ചെയ്യുകയാണ്. താന്‍ മരിച്ചുവെന്ന് സ്വപ്‌നം കണ്ടെന്ന് ചാറ്റിലൂടെ അറിയിച്ച കനിക്ക് മറുപടി നല്‍കിക്കൊണ്ടുള്ള 2018 ഫെബ്രുവരി 13ലെ പോസ്റ്റാണ് ഇവയില്‍ ഒന്ന്.

‘മരണമെത്തുന്ന നേരത്തെങ്കിലും അരികത്ത് വരുമോ പൊന്നേ, പേടിക്കണ്ട നീ വന്നിട്ടേ ചാകൂ’ എന്നാണ് അനില്‍ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തുകൊണ്ട് കുറിച്ചിരിക്കുന്നത്. അനിലേട്ടാ ഓകെ ആണോ, ഞാന്‍ ഇന്നലെ സ്വപ്‌നം കണ്ടു എന്ന് കനി ചോദിക്കുമ്പോള്‍ ഞാന്‍ മരിച്ചു എന്നാണോ എന്ന് അനില്‍ തിരിച്ചു ചോദിക്കുന്നുണ്ട്. മരിച്ചു എന്ന് കണ്ടു അനിലേട്ടാ എന്ന് കനി മറുപടി പറയുന്നു.

ക്രിസ്മസ് ദിനത്തില്‍ വൈകുന്നേരം തൊടുപുഴ മലങ്കര ജലാശയത്തിലാണ് അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചത്. കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കയത്തില്‍ മുങ്ങിയ അനിലിനെ 8 മിനിറ്റിന് ശേഷമാണ് രക്ഷിക്കാനായത്. ജോജു ജോര്‍ജിന്റെ പീസ് എന്ന ചിത്രത്തില്‍ അഭിനയിക്കാനാണ് അനില്‍ തൊടുപുഴയില്‍ എത്തിയത്.

Aniletta…

Posted by Kani Kusruti on Friday, December 25, 2020