രാഷ്ട്രപതി അവാര്‍ഡ് നേരിട്ട് നല്‍കുന്നത് 11 പേര്‍ക്ക് മാത്രം; ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ബഹിഷ്‌കരിക്കാനൊരുങ്ങി ജേതാക്കള്‍

അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്ര അവാര്ഡ് വിതരണം വിവാദത്തില്. രാഷ്ട്രപതി അവാര്ഡ് നേരിട്ട് നല്കുന്നത് 11 പേര്ക്ക് മാത്രമാണെമന്ന് കേന്ദ്രസര്ക്കാര് വ്യക്തമാക്കിയതോടെയാണ് ഇത്. ഇക്കാര്യത്തില് സര്ക്കാര് ഉറച്ചു നില്ക്കുകയാണെങ്കില് ചടങ്ങ് ബഹിഷ്കരിക്കുമെന്ന് അവാര്ഡ് ജേതാക്കള് കേന്ദ്ര വാര്ത്താ വിതരണ മന്ത്രാലയത്തെ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് 5.30-നാണ് ചടങ്ങ്. അവാര്ഡ് ജേതാക്കളുമായി മന്ത്രി സ്മൃതി ഇറാനി നടത്തിയ ചര്ച്ച പരാജയപ്പെട്ടു. ഉച്ചക്ക് വീണ്ടും ചര്ച്ച നടക്കുമെന്നാണ് വിവരം.
 | 

രാഷ്ട്രപതി അവാര്‍ഡ് നേരിട്ട് നല്‍കുന്നത് 11 പേര്‍ക്ക് മാത്രം; ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ബഹിഷ്‌കരിക്കാനൊരുങ്ങി ജേതാക്കള്‍

ന്യൂഡല്‍ഹി: അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം വിവാദത്തില്‍. രാഷ്ട്രപതി അവാര്‍ഡ് നേരിട്ട് നല്‍കുന്നത് 11 പേര്‍ക്ക് മാത്രമാണെമന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് ഇത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് അവാര്‍ഡ് ജേതാക്കള്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തെ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് 5.30-നാണ് ചടങ്ങ്. അവാര്‍ഡ് ജേതാക്കളുമായി മന്ത്രി സ്മൃതി ഇറാനി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഉച്ചക്ക് വീണ്ടും ചര്‍ച്ച നടക്കുമെന്നാണ് വിവരം.

ജേതാക്കള്‍ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ബുധനാഴ്ച വിജ്ഞാന്‍ ഭവനില്‍ അവാര്‍ഡ് ചടങ്ങിന്റെ റിഹേഴ്‌സലിലാണ് തീരുമാനം മാറ്റിയതായി അറിയിച്ചത്. 11 പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി നല്‍കുകയും ബാക്കിയുള്ളവ മന്ത്രി സ്മൃതി ഇറാനി നല്‍കാനുമാണ് പദ്ധതി. മറ്റുള്ളവര്‍ക്കൊപ്പം രാഷ്ട്രപതി ഗ്രൂപ്പ് ഫോട്ടോ എടുക്കുമെന്നും അറിയിച്ചു.

ഇതോടെ കേരളത്തില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ന്നു. തീരുമാനം മാറ്റിയതിന് കാരണം വ്യക്തമാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ വിവരമറിയിച്ചതോടെ മന്ത്രി സ്മൃതി ഇറാനി സ്ഥലത്തെത്തി. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ വ്യാഴാഴ്ചത്തെ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് മന്ത്രിയെ ചലച്ചിത്ര പ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു. മലയാളത്തിന് ഇത്തവണ 14 അവാര്‍ഡുകളാണ് ലഭിച്ചിരിക്കുന്നത്.