അഞ്ചുപൈസയുടെ ജനാധിപത്യം പേരിനുപോലും ഇതിലൊന്നിലുമില്ല; സിനിമാ സംഘടനകളെ വിമര്‍ശിച്ച് ആഷിഖ് അബു

നടിയെ ആക്രമിച്ച സംഭവത്തില് ചലച്ചിത്ര സംഘടനകള് സ്വീകരിച്ച നിലപാടിനെ വിമര്ശിച്ച് സംവിധായകന് ആഷിഖ് അബു. അഞ്ചു പൈസയുടെ ജനാധിപത്യം പേരിനു പോലും ഇതിലൊന്നുമില്ലെന്ന് ആഷിഖ് ഫേസ്ബുക്ക് പോസ്റ്റില് പറഞ്ഞു. സിനിമാ സംഘടനകളുടെ നിലപാടുകളില് പൊതുസമൂഹത്തിന് അതിശയം തോന്നുന്നുണ്ടോ? കാരണം മറ്റൊന്നുമല്ല, അഞ്ചുപൈസയുടെ ജനാധിപത്യം പേരിനുപോലും ഇതിലൊന്നിലുമില്ല. ഒറ്റ പുസ്തകം, അത് മതി! എന്നാണ് ആഷിഖ് കുറിച്ചത്.
 | 

അഞ്ചുപൈസയുടെ ജനാധിപത്യം പേരിനുപോലും ഇതിലൊന്നിലുമില്ല; സിനിമാ സംഘടനകളെ വിമര്‍ശിച്ച് ആഷിഖ് അബു

നടിയെ ആക്രമിച്ച സംഭവത്തില്‍ ചലച്ചിത്ര സംഘടനകള്‍ സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിഖ് അബു. അഞ്ചു പൈസയുടെ ജനാധിപത്യം പേരിനു പോലും ഇതിലൊന്നുമില്ലെന്ന് ആഷിഖ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. സിനിമാ സംഘടനകളുടെ നിലപാടുകളില്‍ പൊതുസമൂഹത്തിന് അതിശയം തോന്നുന്നുണ്ടോ? കാരണം മറ്റൊന്നുമല്ല, അഞ്ചുപൈസയുടെ ജനാധിപത്യം പേരിനുപോലും ഇതിലൊന്നിലുമില്ല. ഒറ്റ പുസ്തകം, അത് മതി! എന്നാണ് ആഷിഖ് കുറിച്ചത്.

നടിയെ ആക്രമിച്ച സംഭവം ഇന്നലെ ചേര്‍ന്ന അമ്മ വാര്‍ഷിക പൊതുയോഗം ചര്‍ച്ച ചെയ്തിരുന്നില്ല. പിന്നീട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് വേദിയിലിരുന്ന താരങ്ങളില്‍ ചിലര്‍ കൂക്കിവിളിക്കുകയും മുകേഷ്, ഗണേഷ് കുമാര്‍ തുടങ്ങിയവര്‍ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിക്കുകയും ചെയ്തിരുന്നു.