ആഷിക് അബു ബോളിവുഡിലേക്ക്; ആദ്യചിത്രം ഷാരൂഖ് ഖാനൊപ്പം, തിരക്കഥ ശ്യാം പുഷ്കരന്

ആഷിക് അബു ബോളിവുഡിലേക്ക്. ഷാരൂഖ് ഖാന് നായകനാകുന്ന ചിത്രമാണ് ഒരുങ്ങുന്നത്. ശ്യാം പുഷ്കരന് തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ പ്രാഥമിക ചര്‍ച്ചകള്‍ മുംബൈയില്‍ ഷാരൂഖിന്റെ വീട്ടില്‍ വെച്ച് നടന്നുവെന്ന് ദി ക്യൂ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറസ് എന്ന ചിത്രം കണ്ടാണ് ആഷിക് അബുവിനെ ഷാരൂഖ് മുംബൈയിലേക്ക് ക്ഷണിച്ചത്.
ബുധനാഴ്ച അമേരിക്കയില്‍ നിന്നെത്തിയ ഷാരൂഖുമായി മുംബൈയില്‍ അദ്ദേഹത്തിന്റെ വസതിയായ മന്നത്തില്‍ വെച്ച് രണ്ടര മണിക്കൂറോളം ചര്‍ച്ച നടത്തിയെന്ന് ആഷിക് അബു വ്യക്തമാക്കി. 2020 അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന വിധത്തിലാണ് ആലോചിക്കുന്നത്.
മലയാളത്തില്‍ ചെയ്ത സിനിമകളുടെ റീമേക്ക് ആയിരിക്കില്ല ബോളിവുഡില്‍ ചെയ്യുകയെന്നും ആഷിക് അബു പറഞ്ഞു. ഷാരൂഖ് മലയാള സിനിമകള്‍ ഫോളോ ചെയ്യുന്നുണ്ടെന്നും മലയാള സിനിമയെക്കുറിച്ച് വളരെ കാര്യമായാണ് സംസാരിക്കുന്നതെന്നും ആഷിക് കൂട്ടിച്ചേര്‍ത്തു.