പി.സി.ജോര്ജിന്റെ പരാമര്ശങ്ങള് മാനഹാനിയുണ്ടാക്കിയെന്ന് ആക്രമണത്തിനിരയായ നടിയുടെ മൊഴി

തിരുവനന്തപുരം: പി.സി.ജോര്ജിന്റെ പരാമര്ശങ്ങള് മാനഹാനിയുണ്ടാക്കിയെന്ന് ആക്രമിക്കപ്പെട്ട നടിയുടെ മൊഴി. പോലീസിന് നല്കിയ മൊഴിയിലാണ് നടി ഇക്കാര്യം പറഞ്ഞത്. വ്യക്തിഹത്യ നടത്തുന്നതിന് തുല്യമായ പ്രസ്ാവനകളാണ് പി.സി.ജോര്ജ് നടത്തിയത്. ഇവ തനിക്കെതിരായ പ്രചാരണത്തിന് ചിലര് ഉപയോഗിച്ചെന്നും നടി പറഞ്ഞു.
സാധാരണക്കാര്‍ക്കിടയില്‍ തന്നെ കുറിച്ച് സംശയത്തിന് ഇട നല്‍കി. ഇത് തന്നെ വേദനിപ്പിച്ചു, ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല പരാമര്‍ശങ്ങളെന്നും അവര്‍ വ്യക്തമാക്കി. നടിയുടെ മൊഴി പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. ന ക്രൂരപീഡനത്തിന് ഇരയായെങ്കില്‍ എങ്ങനെയാണ് അടുത്ത ദിവസം മുതല്‍ നടി അഭിനയിക്കാന്‍ പോയതെന്നായിരുന്നു പി.സി.ജോര്‍ജ് ചോദിച്ചത്. നിര്‍ഭയയേക്കാള്‍ ക്രൂരമായ പീഡനമാണ് നടിക്ക് ഏറ്റതെന്ന പ്രോസിക്യൂഷന്‍ വാദത്തെ വിമര്‍ശിച്ചു കൊണ്ടാണ് ജോര്‍ജ് ഇങ്ങനെ പറഞ്ഞത്. ദിലീപ് നിരപരാധിയാണെന്നും ജോര്‍ജ് പറഞ്ഞു.
സംഭവത്തില്‍ വനിതാ കമ്മീഷന്‍ ജോര്‍ജിനെതിരെ കേസെടുത്തിരുന്നു. എന്നാല്‍ കമ്മീഷനെ പി.സി.ജോര്‍ജ് പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്തത് വീണ്ടും വിവാദമായി. സ്ത്രീവിരുദ്ധ പ്രസ്താവനകളുമായി രംഗത്തെത്തിയ ജോര്‍ജിന് വനിതാ കമ്മീഷന്‍ ശക്തമായ താക്കീത് നല്‍കുകയും ചെയ്തിരുന്നു.

