ദിലീപ് നേരത്തേ വിവാഹം കഴിച്ചതായി കേട്ടിട്ടുണ്ടെന്ന് അബി; പോലീസ് മൊഴിയെടുത്തെന്ന വാര്‍ത്ത അടിസ്ഥാനരഹിതം

മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നതിനു മുമ്പ് ദിലീപ് മറ്റൊരാളെ വിവാഹം കഴിച്ചിരുന്നതായി കേട്ടിട്ടുണ്ടെന്ന് മിമിക്രി താരം അബി. എന്നാല് ആ കല്യാണം എവിടെ നടന്നുവെന്നത് തനിക്ക് അറിയില്ലെന്നും താന് സാക്ഷിയല്ലെന്നും അബി ന്യൂസ് 18 കേരളയോട് പ്രതികരിച്ചു. ദിലീപ് ആദ്യം വിവാഹം കഴിച്ചതായി അറിവുണ്ട്. അത് പ്രേമിച്ച പെണ്ണിനെയാണെന്നും അറിയാം. എന്നാല് അത് വിവാഹ മോചനത്തില് എത്തിയെന്നോ സാക്ഷികള് ആരൊക്കെയാണെന്നോ തനിക്ക് അറിയില്ലെന്ന് അബി വ്യക്തമാക്കി.
ദിലീപിന്റെ ആദ്യവിവാഹത്തെക്കുറിച്ച് പോലീസ് തന്റെ മൊഴിയെടുത്തിട്ടില്ല. ഫോണില്‍ പോലും ഇക്കാര്യത്തെക്കുറിച്ച് പോലീസ് ചോദിച്ചിട്ടില്ല. മാധ്യമങ്ങളില്‍ ഇതേക്കുറിച്ച് വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ദിലീപിന്റെ കൂട്ടുകാരില്‍ നിന്നാണ് ഈ വിവാഹത്തേക്കുറിച്ച് കേട്ടിട്ടുള്ളത്. രജിസ്റ്റര്‍ വിവാഹമായിരുന്നെന്നും അറിയാം. എന്നാല്‍ വാര്‍ത്തകൡ നിന്നാണ് ദേശം രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചാണ് വിവാഹം നടന്നതെന്ന് അറിയുന്നത്.
ഈ വിവാഹത്തെക്കുറിച്ച് അന്നത്തെ കാലഘട്ടത്തിലുള്ള എല്ലാവര്‍ക്കും അറിയാമെന്നും അത് പുതിയ കാര്യമല്ലെന്നും പ്രതികരണത്തില്‍ അബി പറയുന്നു.
അബിയുടെ പ്രതികരണം കേള്‍ക്കാം

