നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ ഉടന്‍ കീഴടങ്ങിയേക്കും; മാപ്പ് പറയാന്‍ തയ്യാറെന്ന് പ്രതികള്‍

ലുലു മാളില് നടിയെ ആക്രമിച്ച സംഭവത്തില് മാപ്പ് പറയാന് തയ്യാറെന്ന് പ്രതികള്.
 | 
നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ ഉടന്‍ കീഴടങ്ങിയേക്കും; മാപ്പ് പറയാന്‍ തയ്യാറെന്ന് പ്രതികള്‍

കൊച്ചി: ലുലു മാളില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ മാപ്പ് പറയാന്‍ തയ്യാറെന്ന് പ്രതികള്‍. മാധ്യമങ്ങള്‍ക്ക് മുന്നിലാണ് പ്രതികളായ ഇര്‍ഷാദും ആദിലും ഇക്കാര്യം അറിയിച്ചത്. പെരിന്തല്‍മണ്ണ സ്വദേശികളായ ഇവര്‍ ഇന്ന് കീഴടങ്ങിയേക്കുമെന്നാണ് സൂചന. പോലീസിന് പ്രതികളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതായി വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് പ്രതികള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.

നിയമോപദേശം കിട്ടിയതിനാലാണ് ഒളിവില്‍ പോയതെന്നും നടിയോട് മാപ്പ് പറയാന്‍ തയ്യാറാണെന്നുമാണ് യുവാക്കള്‍ പറഞ്ഞത്. മാളില്‍ വെച്ച് കണ്ടപ്പോള്‍ അത് നടിയാണോ എന്ന് ഉറപ്പുണ്ടായിരുന്നില്ല. മറ്റൊരു കുടുംബം ഫോട്ടോയെടുക്കുന്നത് കണ്ടാണ് നടിയാണെന്ന് ഉറപ്പിച്ചത്. അപ്പോഴാണ് അവരുടെ അടുത്തെത്തി എത്ര സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ചോദിച്ചത്.

അതിന് നടിയുടെ സഹോദരിയാണ് മറുപടി നല്‍കിയതെന്നും ഇവര്‍ പറഞ്ഞു. അറിഞ്ഞുകൊണ്ട് നടിയെ സ്പര്‍ശിച്ചിട്ടില്ല. നടിയുടെ പിന്നാലെ നടന്നിട്ടില്ലെന്നും നടിയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നതായും ഇവര്‍ പറഞ്ഞു.