രണ്ടു രാജ്യങ്ങള്‍, രണ്ടു സംവിധായികമാര്‍, ഒരു സിനിമ; ‘എക്രോസ് ദി ഓഷ്യന്‍’ നിര്‍മാണത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം

9000 മൈലുകള്ക്ക് അപ്പുറവും ഇപ്പുറവും രണ്ടും സംവിധായികമാര് ഒരു സിനിമ നിര്മിക്കുന്നു. എക്രോസ് ദി ഓഷ്യന് എന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് മലയാളിയായ ഉമ കുമാരപുരവും അമേരിക്കക്കാരിയായ നിക്കോളാ ഡൊണാഡിയോയും ആണ്. രണ്ടു ഭൂഖണ്ഡങ്ങളില്, വ്യത്യസ്ത ഭാഷകളില് രണ്ടു പേരും വ്യത്യസ്തമായി നിര്മിക്കുന്ന ചിത്രങ്ങള് ഒരുമിച്ച് എഡിറ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
 | 

രണ്ടു രാജ്യങ്ങള്‍, രണ്ടു സംവിധായികമാര്‍, ഒരു സിനിമ; ‘എക്രോസ് ദി ഓഷ്യന്‍’ നിര്‍മാണത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം

കൊച്ചി: 9000 മൈലുകള്‍ക്ക് അപ്പുറവും ഇപ്പുറവും രണ്ടും സംവിധായികമാര്‍ ഒരു സിനിമ നിര്‍മിക്കുന്നു. എക്രോസ് ദി ഓഷ്യന്‍ എന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് മലയാളിയായ ഉമ കുമാരപുരവും അമേരിക്കക്കാരിയായ നിക്കോളാ ഡൊണാഡിയോയും ആണ്. രണ്ടു ഭൂഖണ്ഡങ്ങളില്‍, വ്യത്യസ്ത ഭാഷകളില്‍ രണ്ടു പേരും വ്യത്യസ്തമായി നിര്‍മിക്കുന്ന ചിത്രങ്ങള്‍ ഒരുമിച്ച് എഡിറ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

രണ്ടു രാജ്യങ്ങളിലുള്ള രണ്ടു സ്ത്രീകളുടെ ജീവിതവും അവര്‍ കണ്ട സ്വപനവുമാണ് ചിത്രത്തിലെ പ്രമേയം. സിനിമക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെയും കഥ ഇതുതന്നെയാവുമ്പോഴാണ് ഈ ഉദ്യമം ശ്രദ്ധിക്കപ്പെടുന്നത്. പക്ഷേ ഈ സിനിമ സംഭവിക്കണമെങ്കില്‍ ഇവരുടെ മുന്നിലുള്ള ഇപ്പോഴത്തെ പ്രധാന പ്രതിസന്ധി നിര്‍മ്മാണത്തിനാവിശ്യമായ പണം കണ്ടത്തുക എന്നുള്ളതാണ്. ഇതിനായി വിഷ്‌ബെറി ക്യാംെപയിന്‍ വഴി പണം സമാഹരിക്കുകയാണ് ഇവര്‍.

ക്രിയേറ്റീവ് ആര്‍ട്ടിസ്റ്റുകള്‍ക്ക് വേണ്ടി പണം സമാഹരിക്കുന്ന മാര്‍ഗമാണ് വിഷ്‌ബെറി ക്യാംപയെിന്‍. ഇങ്ങനെ സമാഹരിക്കുന്ന തുകയുടെ വിവരങ്ങള്‍ വിഷ്‌ബെറിയുടെ സൈറ്റില്‍ ലഭ്യമാവും. 30 ദിവസത്തിനകം ആവശ്യമുള്ള തുക തികയുകയാണെങ്കില്‍ അത് പ്രോജക്ടിനായി വിനിയോഗിക്കുകയും തികയാത്ത പക്ഷം അത് പണം നല്‍കിയവര്‍ക്ക് തന്നെ തിരിച്ചു നല്‍കുകയും ചെയ്യും.

എക്രോസ് ദി ഓഷ്യന്‍ ഒരു ഫീച്ചര്‍ ഫിലിം തന്നെ ആണ്, ഒരു ഇന്‍ഡീ നരേറ്റീവ് ഫിക്ഷന്‍. രണ്ടു ഭാഷ സംസാരിക്കുന്ന, രണ്ടു രാജ്യങ്ങളില്‍ ഒരുങ്ങുന്ന മൂന്നാമത് ഒരു രാജ്യത്ത് എഡിറ്റ് ചെയ്യുന്ന, ഒരു ഗ്ലോബല്‍ പേര്‍സ്‌പെക്ടീവില്‍ ഉണ്ടാക്കപ്പെടുന്ന ഒരു ഒറ്റ സിനിമ. ഒരൊറ്റ രാജ്യത്തെ ഒരൊറ്റ പ്രൊഡ്യൂസറിലോ സ്റ്റുഡിയോവിലോ മാത്രം ഇത് ഒതുങ്ങേണ്ടതല്ല ഈ സിനിമ എന്നത് കൊണ്ട് സാധാരണ പ്രേക്ഷകര്‍ ഇതിന്റെ നിര്‍മാണത്തിന്റെ ഭാഗമാവണം എന്ന് തങ്ങള്‍ ആഗ്രഹിക്കുന്നു എന്ന് സംവിധായികമാരില്‍ ഒരാളായ ഉമ കുമാരപുരം പറയുന്നു.

ഇത്തരത്തില്‍ ഒ രു സംരംഭം സനിമാ ചരിത്രത്തില്‍ ആദ്യമായിരിക്കുമെന്നും സംവിധായകര്‍ അവകാശപ്പെടുന്നു. രണ്ടു ഭാഗമായി തിരിച്ച ചിത്രത്തിന്റെ ബജറ്റില്‍ അമേരിക്കന്‍ പകുതി ജനങ്ങളുടെ സഹായത്തോടെ നേടിക്കഴിഞ്ഞു. ഇനി ഇന്ത്യന്‍ പകുതിയാണ് ഇപ്പോള്‍ വിഷ്‌ബെറിയില്‍ സ്വരുക്കൂട്ടുന്നതെന്നും ഉമ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.