നടന് ഗോകുലന് വിവാഹിതനായി; വീഡിയോ
നടന് ഗോകുലന് വിവാഹിതനായി.
May 28, 2020, 12:43 IST
| 
കൊച്ചി: നടന് ഗോകുലന് വിവാഹിതനായി. പെരുമ്പാവൂര്‍ ഇരവിച്ചിറ ക്ഷേത്രത്തില്‍ വെച്ചു നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പെരുമ്പാവൂര്‍ അയ്മുറി സ്വദേശി ധന്യയാണ് വധു. ലോക്ക് ഡൗണ്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.
പുണ്യാളന് അഗര്‍ബത്തീസ് എന്ന സിനിമയിലെ ജിംബ്രൂട്ടന് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഗോകുലന് കുടുംബശ്രീ ട്രാവല്‍സ് എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. പിന്നീട് പുണ്യാളന് അഗര്‍ബത്തീസ്, ആമേന്‍, വാരിക്കുഴിയിലെ കൊലപാതകം, പത്തേമാരി, സപ്തമശ്രീ തസ്കര, ഉണ്ട തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
വീഡിയോ കാണാം