മണിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

കലാഭവന് മണിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള നിഗൂഢതകള് മാറ്റാനായി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള് മുഖ്യമന്ത്രിയെ കണ്ടു. മണിയുടെ സഹോദരന് ആര്എല്വി രാമകൃഷ്ണനും ബന്ധുക്കളുമാണ് ഇന്ന് രാവിലെ പിണറായി വിജയനെ കണ്ടത്. പോലീസ് അന്വേഷണത്തില് തൃപ്തിയില്ലെന്നും മരണത്തിന് പിന്നിലെ നിഗൂഢത കണ്ടെത്താന് സിബിഐ അന്വേഷണം വേണമെന്നും ബന്ധുക്കള് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
 | 

മണിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കണ്ടു
ന്യൂഡല്‍ഹി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള നിഗൂഢതകള്‍ മാറ്റാനായി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കണ്ടു. മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനും ബന്ധുക്കളുമാണ് ഇന്ന് രാവിലെ പിണറായി വിജയനെ കണ്ടത്. പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും മരണത്തിന് പിന്നിലെ നിഗൂഢത കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

മണിയുടെ മരണം കൊലപാതകമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. രണ്ട് മാസമായി അന്വേഷണം മരവിച്ച നിലയിലാണ്‌. മണിയുടെ ശരീരത്തില്‍ കണ്ട വിഷാംശം ആരോ ആസൂത്രിതമായി നല്‍കിയതാണ്. ചോദ്യം ചെയ്യേണ്ട പലരെയും പോലീസ് ചോദ്യം ചെയ്തിട്ടില്ലെന്നും ബന്ധുക്കള്‍ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടു.