നടന്‍ പി.സി.ജോര്ജ് അന്തരിച്ചു
വില്ലന് വേഷങ്ങളില് തിളങ്ങിയ നടന് പി.സി.ജോര്ജ് അന്തരിച്ചു.
May 14, 2021, 11:09 IST
| കൊച്ചി: വില്ലന്‍ വേഷങ്ങളില് തിളങ്ങിയ നടന് പി.സി.ജോര്ജ് അന്തരിച്ചു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്ന അന്ത്യം. ചാണക്യന്‍, ഒരു അഭിഭാഷകന്റെ കേസ് ഡയറി അഥര്‍വം, ഇന്നലെ, സംഘം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തിയ ഇദ്ദേഹം ജോഷി, കെ.ജി.ജോര്‍ജ് എന്നിവരുടെ ചിത്രങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു.
ഔദ്യോഗിക ജീവിതത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പിയായാണ് അദ്ദേഹം വിരമിച്ചത്. 1995ന് ശേഷം അഭിനയത്തില്‍ ഇടവേളയെടുത്ത ജോര്‍ജ് പിന്നീട് 2006ലാണ് ക്യാമറയ്ക്ക് മുന്നിലെത്തിയത്. സംസ്‌കാരം നാളെ കറുകുറ്റി സെന്റ് ജോസഫ് ബെത്‌ലഹേം പള്ളിയില്‍.