‘ഓരോരോ പിള്ളേര് സിനിമാ ഫീല്‍ഡിലേക്കു വന്നോളും’; വൈറലായി റഹ്മാന്റെ പോസ്റ്റ്

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തി നടന്‍ റഹ്മാന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. ജിംമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രത്തോടൊപ്പം റഹ്മാന്‍ കുറിച്ച വരികളാണ് ചിരിപടര്‍ത്തിയിരിക്കുന്നത്. എന്ത് ചെയ്യാനാ, ഓരോരോ പിള്ളേര് സിനിമാ ഫീല്‍ഡിലേക്കു വന്നോളും, കയ്യ് പെരുപ്പിച്ചു എട്ടു പത്തു പാക്കുമായി. വെറുതെ നമ്മളെ ഇട്ടു ബുദ്ധിമുട്ടിക്കാനായി. എന്നായിരുന്നു റഹ്മാന്‍ കുറിച്ചത്.
ഹിറ്റ് സംവിധായകന്‍ മണിരത്‌നം ഒരുക്കുന്ന പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ റഹ്മാന്‍. ചിത്രത്തിന് വേണ്ടിയുള്ള മേക്കോവറിന് ഭാഗമാണ് ജിമ്മിലെ വര്‍ക്കൗട്ടുകളെന്നാണ് സിനിമാ ലോകത്ത് നിന്നുള്ള വാര്‍ത്തകള്‍. കരിയറിന്റെ ഇടക്കാലത്ത് സിനിമയില് നിന്നും വിട്ടുനിന്ന റഹ്മാന് ഇപ്പോള് കൈനിറയെ ചിത്രങ്ങളുമായി സജീവമാണ്.
ചിത്രങ്ങള്‍ കാണാം.