തന്റെ ദുര്‍മരണത്തിനായി ഭാര്യ മന്ത്രവാദം നടത്തി: സായികുമാര്‍

ഭാര്യയ്ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി നടന് സായികുമാര് രംഗത്ത്. തന്റെ ദുര്മരണത്തിനായി വീട്ടില് ഭാര്യ ദുര്മന്ത്രവാദം നടത്തിച്ചുവെന്ന് സായ്കുമാര് പറഞ്ഞു. സമ്പാദ്യങ്ങളൊക്കെ ഭാര്യ സ്വന്തം പേരിലാക്കിയെന്നും സായ്കുമാര് ആരോപിച്ചു. ഭാര്യയില് നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് സായ്കുമാര് നല്കിയ വിവാഹമോചന ഹര്ജി കൊല്ലം കുടുംബ കോടതി ജഡ്ജി അജിത കെ. ഹസന് തള്ളിയിരുന്നു.
 | 
തന്റെ ദുര്‍മരണത്തിനായി ഭാര്യ മന്ത്രവാദം നടത്തി: സായികുമാര്‍

കൊല്ലം: ഭാര്യയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി നടന്‍ സായികുമാര്‍ രംഗത്ത്. തന്റെ ദുര്‍മരണത്തിനായി വീട്ടില്‍ ഭാര്യ ദുര്‍മന്ത്രവാദം നടത്തിച്ചുവെന്ന് സായ്കുമാര്‍ പറഞ്ഞു. സമ്പാദ്യങ്ങളൊക്കെ ഭാര്യ സ്വന്തം പേരിലാക്കിയെന്നും സായ്കുമാര്‍ ആരോപിച്ചു. ഭാര്യയില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് സായ്കുമാര്‍ നല്‍കിയ വിവാഹമോചന ഹര്‍ജി കൊല്ലം കുടുംബ കോടതി ജഡ്ജി അജിത കെ. ഹസന്‍ തള്ളിയിരുന്നു.

1986 ലാണ് നാടക നടിയും ഗായികയുമായിരുന്ന കൊല്ലം സ്വദേശിനി പ്രസന്നകുമാരിയെ സായ്കുമാര്‍ വിവാഹം കഴിച്ചത്. നടി ബിന്ദു പണിക്കരുമായുള്ള സായ്കുമാറിന്റെ അടുപ്പമാണ് കുടുംബബന്ധം തകര്‍ത്തതെന്ന് പ്രസന്ന കുമാരി ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ബിന്ദു പണിക്കര്‍ നിഷേധിച്ചു. ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കാനില്ലെന്നും താന്‍ സായ്കുമാറിനൊപ്പമല്ല കഴിയുന്നെന്നും ബിന്ദു പറഞ്ഞു. നിയമപരമായി വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടില്ലാത്ത ആള്‍ക്കൊപ്പം എങ്ങനെ താമസിക്കും. തന്റെയും സായ്കുമാറിന്റെയും മേല്‍വിലാസം രണ്ടാണെന്നും ബിന്ദു പണിക്കര്‍ പറഞ്ഞു.