നടിയെ അക്രമിച്ചത് 30 ലക്ഷം തട്ടാന്‍: പകുതി പണം തനിക്ക് വാഗ്ദാനം നല്‍കിയിരുന്നതായി ഡ്രൈവര്‍ മാര്‍ട്ടിന്‍

കൊച്ചിയില് നടിക്കെതിരെ ഉണ്ടായ ആക്രമണം പണം തട്ടാനെന്ന് മൊഴി. സംഭവത്തില് പിടിയിലായ ഡ്രൈവര് മാര്ട്ടിനാണ് പോലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. അപകീര്ത്തികരമായ ചിത്രങ്ങളും വീഡിയോയും പകര്ത്തി ബ്ലാക്കമെയില് ചെയ്ത് 30 ലക്ഷം രൂപ തട്ടാനായിരുന്നു പദ്ധതി. പകുതി പണം തനിക്ക് വാഗ്ദാനം ചെയ്തിരുന്നുവെന്നും മാര്ട്ടിന് പറഞ്ഞു.
 | 

നടിയെ അക്രമിച്ചത് 30 ലക്ഷം തട്ടാന്‍: പകുതി പണം തനിക്ക് വാഗ്ദാനം നല്‍കിയിരുന്നതായി ഡ്രൈവര്‍ മാര്‍ട്ടിന്‍

കൊച്ചി: കൊച്ചിയില്‍ നടിക്കെതിരെ ഉണ്ടായ ആക്രമണം പണം തട്ടാനെന്ന് മൊഴി. സംഭവത്തില്‍ പിടിയിലായ ഡ്രൈവര്‍ മാര്‍ട്ടിനാണ് പോലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. അപകീര്‍ത്തികരമായ ചിത്രങ്ങളും വീഡിയോയും പകര്‍ത്തി ബ്ലാക്കമെയില്‍ ചെയ്ത് 30 ലക്ഷം രൂപ തട്ടാനായിരുന്നു പദ്ധതി. പകുതി പണം തനിക്ക് വാഗ്ദാനം ചെയ്തിരുന്നുവെന്നും മാര്‍ട്ടിന്‍ പറഞ്ഞു.

പള്‍സര്‍ സുനിയുടെ ഫോണ്‍ രേഖകള്‍ പോലീസ് പിടിച്ചെടുത്തു. ആക്രമണം ഉണ്ടായതിനു പിന്നാലെ ചലച്ചിത്ര മേഖലയില്‍ നിന്നുള്ള ചിലര്‍ സുനിയെ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സിനിമാ മേഖലയില്‍ നിന്ന് ആര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.

ആറുപേരാണ് സംഭവത്തില്‍ പ്രതികളായുള്ളത്. പ്രതികള്‍ കേരളത്തില്‍ തന്നെയുണ്ടെന്നും പോലീസ് സ്ഥിരീകരിച്ചു. ഡ്രൈവര്‍ മാര്‍ട്ടിന്‍, ക്വട്ടേഷന്‍ സംഘാംഗമായ വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശിയായ പ്രദീപ് എന്നിവര്‍ ഇപ്പോള്‍ കസ്റ്റഡിയിലുണ്ട്. പള്‍സര്‍ സുനി, മണികണ്ഠന്‍, വിജീഷ് എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.