മഞ്ജു വാര്യര്‍ കോണ്‍ഗ്രസില്‍ ചേരുമോ? അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു

നടി മഞ്ജുവാര്യര് കോണ്ഗ്രസിനൊപ്പം ചേര്ന്ന് പ്രവര്ത്തിക്കുമെന്ന് അഭ്യൂഹങ്ങള് സജീവമാകുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില് കോണ്ഗ്രസിനോടൊപ്പം ചേര്ന്ന് പ്രവര്ത്തിക്കാന് മഞ്ജു തീരുമാനിച്ചതായിട്ടാണ് റിപ്പോര്ട്ടുകള്. ന്യൂസ് 18നാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. എന്നാല് ഇക്കാര്യത്തില് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. തൃശൂരില് മഞ്ജുവിനെ മത്സരിപ്പിക്കാനും സാധ്യതയുള്ളതായി അഭ്യൂഹങ്ങള് പരക്കുന്നുണ്ട്.
 | 
മഞ്ജു വാര്യര്‍ കോണ്‍ഗ്രസില്‍ ചേരുമോ? അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു

കൊച്ചി: നടി മഞ്ജുവാര്യര്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അഭ്യൂഹങ്ങള്‍ സജീവമാകുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മഞ്ജു തീരുമാനിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ന്യൂസ് 18നാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. തൃശൂരില്‍ മഞ്ജുവിനെ മത്സരിപ്പിക്കാനും സാധ്യതയുള്ളതായി അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്താകമാനം സെലിബ്രറ്റികളെ ഇറക്കി സീറ്റ് പിടിക്കാനുള്ള ബി.ജെ.പി തന്ത്രങ്ങള്‍ക്ക് അതേനാണയത്തില്‍ മറുപടി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമങ്ങള്‍ ആരംഭിച്ചതിന് പിന്നാലെയാണ് മഞ്ജുവിന്റെ രാഷ്ട്രീയ പ്രവേശനവും ചര്‍ച്ചയായിരിക്കുന്നത്. നേരത്തെ മഞ്ജു വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ച ശേഷം പിന്‍മാറിയത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. വിഷയത്തില്‍ അതിരൂക്ഷമായ ഭാഷയിലാണ് മഞ്ജുവിനെതിരെ സിപിഎം നേതാക്കള്‍ പ്രതികരിച്ചത്.

മഞ്ജുവിനെ കണ്ടിട്ടല്ല വനിതാ മതില്‍ നടത്തുന്നതെന്നായിരുന്നു വൈദ്യുത മന്ത്രി എം.എം മണി പറഞ്ഞത്. ഇതേത്തുടര്‍ന്ന് കലയാണ് തന്റെ രാഷ്ട്രീയമെന്നും പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നു നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഫേസ്ബുക്കിലൂടെ മഞ്ജു വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളോട് മഞ്ജു പ്രതികരിച്ചിട്ടില്ല.