ചലച്ചിത്രമേളയുടെ പേരിൽ ഇനി അപമാനിക്കരുത്: അടൂർ

രാജ്യാന്തര ചലച്ചിത്രമേളയുടെ പേരിൽ തന്നെ ഇനിയും അപമാനിക്കരുതെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. മേളയുടെ നിഴലായി നടന്നവർ തന്നെയാണ് ഫെസ്റ്റിവൽ തകർക്കാൻ ശ്രമിക്കുന്നതെന്നും ഗുണം പറ്റുന്നതെന്നും ഡെലിഗേറ്റ് പാസ് വിതരണ ചടങ്ങിൽ വച്ച് അടൂർ പറഞ്ഞു. മേളയ്ക്ക് വേണ്ടി രാവും പകലും അധ്വാനിച്ചു. എന്നാൽ അപമാനങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നത്.
 | 

ചലച്ചിത്രമേളയുടെ പേരിൽ ഇനി അപമാനിക്കരുത്: അടൂർ
തിരുവനന്തപുരം:
രാജ്യാന്തര ചലച്ചിത്രമേളയുടെ പേരിൽ തന്നെ ഇനിയും അപമാനിക്കരുതെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. മേളയുടെ നിഴലായി നടന്നവർ തന്നെയാണ് ഫെസ്റ്റിവൽ തകർക്കാൻ ശ്രമിക്കുന്നതെന്നും ഗുണം പറ്റുന്നതെന്നും ഡെലിഗേറ്റ് പാസ് വിതരണ ചടങ്ങിൽ വച്ച് അടൂർ പറഞ്ഞു. മേളയ്ക്ക് വേണ്ടി രാവും പകലും അധ്വാനിച്ചു. എന്നാൽ അപമാനങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നത്. തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടെന്നും അടൂർ പറഞ്ഞു.

പത്മശ്രീക്ക് വേണ്ടി ഇടതു വലതു സർക്കാരുകൾ തന്നെ ശുപാർശ ചെയ്തിട്ടില്ലെന്നും ആരോടും അങ്ങനെ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യ പാസ് എം.എ. ബേബി ഏറ്റുവാങ്ങി. ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രാജീവ് നാഥും പങ്കെടുത്തു.