കുറുപ്പിന്റെ പ്രമോ വീഡിയോയിലെ കമന്റ്; അഹാന വീണ്ടും വിവാദത്തില്‍

നടി അഹാന കൃഷ്ണയുടെ സോഷ്യല്‍ മീഡിയ കമന്റ് വീണ്ടും വിവാദത്തില്‍. ദുല്‍ഖര്‍ സല്മാന് നായകനാകുന്ന കുറുപ്പ് എന്ന ചിത്രത്തിന്റെ പ്രമോ വീഡിയോയില്‍ നടി അഹാന കൃഷ്ണ കുറിച്ച കമന്റാണ് വിവാദത്തിലായത്. ദുല്‍ഖറിന്റെ പിറന്നാള്‍ ദിനമായ ചൊവ്വാഴ്ചയായിരുന്നു ടീസര്‍ പുറത്തു വന്നത്. കുറുപ്പ് മൂവീ ഒഫീഷ്യല്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലെ വീഡിയോയില്‍ ‘നല്ല വീഡിയോ, പക്ഷേ മോശം തമ്പ്നെയില്‍-നിങ്ങള്‍ എന്ന് പഠിക്കും’ എന്ന് അഹാന കമന്റ് ചെയ്തു.
കുറുപ്പ് മൂവീ ഒഫീഷ്യല്‍ പക്ഷേ ഇതിനോട് പ്രതികരിച്ചത് അതിന് നീയേതാ എന്ന ചോദ്യവുമായാണ്. തൊട്ടുപിന്നാലെ അഹാന കമന്റ് നീക്കംചെയ്തു. പക്ഷേ സ്ക്രീന്‍ഷോട്ടുകള്‍ ഈ സമയത്തിനുള്ളില്‍ പ്രചരിച്ചിരുന്നു. #അയ്ന് നീയേതാ എന്ന ഹാഷ്ടാഗും ഇതിനിടയില്‍ പ്രചരിച്ചു. കമന്റിന്റെ പേരില്‍ അഹായ്ക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണവും ആരംഭിച്ചു.
ലോക്ക് ഡൗണും സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള അഹാനയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി വിവാദമായിരുന്നു. ഇതിന് ക്ഷമാപണം നടത്തിക്കൊണ്ടുള്ള നടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് തൊട്ടടുത്ത ദിവസമാണ് പുതിയ വിവാദം ആരംഭിച്ചിരിക്കുന്നത്.