നടി അഹാന കൃഷ്ണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
നടി അഹാന കൃഷ്ണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.
Dec 31, 2020, 18:18 IST
| 
നടി അഹാന കൃഷ്ണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അഹാന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഏതാനും ദിവസം മുന്‍പ് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചുവെന്നും അന്ന് മുതല്‍ ഐസോലേഷന് ആസ്വദിക്കുകയാണെന്നും അഹാന പറഞ്ഞു. രണ്ടു ദിവസമായി ആരോഗ്യനിലയില്‍ കാര്യമായ പ്രശ്നങ്ങളില്ല. ഉടന്‍ തന്നെ നെഗറ്റീവ് ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം കുറിച്ചു.

ദുല്‍ഖര്‍ സല്‍മാന്റെ വേഫെയറര്‍ ഫിലിംസ് നിര്‍മിച്ച് പ്രശോഭ് വിജയന് സംവിധാനം ചെയ്ത സിനിമയിലാണ് അഹാന അവസാനമായി അഭിനയിച്ചത്. ആലുവയില്‍ ആയിരുന്നു ചിത്രത്തിന്റെ ലൊക്കേഷന്‍.