ചിലരുടെ മൗനവും സൗഹൃദം തേങ്ങയാണെന്നും മാങ്ങയാണെന്നും പറഞ്ഞ് മാറിനിന്നതും വേദനിപ്പിച്ചുവെന്ന് അലന്‍സിയര്‍
കൊച്ചി: സൗഹൃദം തേങ്ങയാണ് എന്ന തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്റെ പരാമര്ശം വേദനിപ്പിച്ചുവെന്ന് അലന്‍സിയര്‍. ന്യൂസ് 18 കേരളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്യാം പുഷ്‌കരന്റെ പരാമര്‍ശത്തില്‍ അലന്‍സിയര്‍ പ്രതികരിച്ചത്. താന്‍ കൊമേഴ്‌സ്യല്‍ സിനിമയുടെ ഭാഗമായിട്ടി മൂന്നു വര്‍ഷമേ ആയിട്ടുള്ളു. മുപ്പത് കൊല്ലത്തിന് ഇപ്പുറമുള്ളവര്‍ പോലും സൗഹൃദം തേങ്ങയാണെന്നും മാങ്ങയാണെന്നും പറഞ്ഞ് മാറിനിന്നു. ചിലരുടെ മൗനങ്ങള്‍ വേദനയുണ്ടാക്കിയെന്നും അലന്‍സിയര്‍ പറഞ്ഞു.
പ്രശ്‌നമുണ്ടായപ്പോള്‍ ഒരുപാട് ആളുകള്‍ തനിക്ക് ബലം തരാനുണ്ടായിരുന്നു. സത്യം പറഞ്ഞാല്‍ വിശ്വസിക്കോ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്തായിരുന്നു വിവാദം. കൂടെയുള്ള ആളുകളാണ് പിടിച്ചു നില്‍ക്കാനുള്ള കരുത്ത് നല്‍കിയത്. ഒരു വീട്ടിലായിരുന്നു അപ്പോള്‍ താമസം. ഹോട്ടലിലായിരുന്നുവെങ്കില്‍ അലന്‍സിയര്‍ എന്ന വ്യക്തി ഇന്ന് ഉണ്ടാകുമായിരുന്നില്ലെന്നും അലന്‍സിയര്‍ അഭിമുഖത്തില്‍ പറയുന്നു.
വിമണ്‍ ഇന്‍ സിനിമ കളക്ടീവ് രണ്ടാം വാര്‍ഷികത്തില്‍ സംസാരിക്കുമ്പോഴാണ് ശ്യാം പുഷ്‌കരന്‍ അലന്‍സിയറിനെതിരെ രംഗത്തെത്തിയത്. നടി ദിവ്യ ഗോപിനാഥ് ഉന്നയിച്ച മീ ടൂ ആരോപണത്തിലായിരുന്നു പരാമര്‍ശം. സുഹൃത്തായിരുന്നിട്ടും മീ ടൂ ആരോപണം വന്നപ്പോള്‍ അലന്‍സിയറിനെതിരെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ലെന്നും സന്ധി സംഭാഷണങ്ങള്‍ക്കായി അലന്‍സിയര്‍ പല തവണ വിളിച്ചിരുന്നുവെന്നും ശ്യാം പുഷ്‌കരന്‍ പറഞ്ഞിരുന്നു.
സൗഹൃദം തേങ്ങയല്ലെന്ന് തിരിച്ചറിഞ്ഞത് ആ ദിവസങ്ങളിൽ: അലൻസിയർ
സൗഹൃദം തേങ്ങയല്ലെന്ന് തിരിച്ചറിഞ്ഞത് ആ ദിവസങ്ങളിൽ: അലൻസിയർ
Posted by News18 Kerala on Sunday, July 21, 2019

