മമധര്‍മയ്ക്കായി വീട്ടുമുറ്റത്ത് ഫ്‌ളോര്‍, പുതിയ ക്യാമറ വാങ്ങി! അലി അക്ബറിനെ ട്രോളില്‍ മുക്കി സോഷ്യല്‍മീഡിയ

1921 എന്ന പേരില് ജനങ്ങളില് നിന്ന് പണം പിരിച്ച് സിനിമ നിര്മിക്കാന് ഒരുങ്ങുന്ന സംവിധായകന് അലി അക്ബറിനെ ട്രോളി സോഷ്യല് മീഡിയ
 | 
മമധര്‍മയ്ക്കായി വീട്ടുമുറ്റത്ത് ഫ്‌ളോര്‍, പുതിയ ക്യാമറ വാങ്ങി! അലി അക്ബറിനെ ട്രോളില്‍ മുക്കി സോഷ്യല്‍മീഡിയ

1921 എന്ന പേരില്‍ ജനങ്ങളില്‍ നിന്ന് പണം പിരിച്ച് സിനിമ നിര്‍മിക്കാന്‍ ഒരുങ്ങുന്ന സംവിധായകന്‍ അലി അക്ബറിനെ ട്രോളി സോഷ്യല്‍ മീഡിയ. മമധര്‍മ എന്ന പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം എത്തുന്നത്. സിനിമയ്ക്കായി വീട്ടുമുറ്റത്ത് 900 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള ഫ്‌ളോര്‍ ഉയരുകയാണെന്നും ചിത്രീകരണത്തിനായി 6കെ ക്യാമറ വാങ്ങിയെന്നും കഴിഞ്ഞ ദിവസം അലി അക്ബര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഈ പോസ്റ്റുകളിലാണ് ട്രോളുകള്‍ നിറയുന്നത്.

സിനിമ ചെയ്യാന്‍ സ്വന്തമായി ക്യാമറ വാങ്ങിയത് എന്തിനാണെന്നാണ് ചിലരുടെ ചോദ്യം. 6 ലക്ഷത്തിന് മേല്‍ വിലയുള്ള ക്യാമറ വാടകയ്ക്ക് എടുത്താല്‍ ദിവസം 8000 രൂപ വെച്ച് നല്‍കേണ്ടി വരുമെന്നും 90 ദിവസം ഷൂട്ട് ചെയ്താല്‍ 7 ലക്ഷത്തിന് മേല്‍ അതിന് മാത്രം ചെലവാകുമെന്നുമാണ് ഇതിന് അലി അകബ്‌റിന്റെ മറുപടി. ഇനി ആനകളെയും കുതിരകളെയും കൂടി വിലയ്ക്ക് വാങ്ങണമെന്ന് ചിലര്‍ ട്രോളുന്നു.

ക്യാമറ കല്യാണ ഷൂട്ടിംഗിനായി വാങ്ങിയതാണോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. 900 സ്‌ക്വയര്‍ഫീറ്റ് ഷൂട്ടിംഗ് ഫ്‌ളോറിനെയും ട്രോളന്‍മാര്‍ വെറുതെ വിടുന്നില്ല. ഈ സെറ്റില്‍ സിനിമ നിര്‍മിക്കുന്നതോടെ രാജമൗലി ഔട്ടാകുമോ എന്നാണ് ചിലര്‍ക്ക് അറിയേണ്ടത്.

900 sq feet ഷൂട്ടിംഗ് floor ഉയരുന്നു,

Posted by Ali Akbar on Wednesday, December 9, 2020

 

 

കുരുക്കൾ അങ്ങട്ട് പൊട്ടട്ടെ മമധർമ്മയ്ക്ക് 6K, ക്യാമറ എത്തി… ഇത് നമ്മുടെ സ്വന്തം…1921 ഒരു തുടക്കം എന്ന് കരുതിയാൽ മതി…
ഈ ക്യാമറയുടെ റിസൾട്ട്‌ https://youtu.be/MK8NvJ9pdKc

Posted by Ali Akbar on Thursday, December 10, 2020