അൽഫോൺസ് പുത്രൻ വിവാഹിതനായി
സംവിധായകൻ അൽഫോൺസ് പുത്രൻ വിവാഹിതനായി. മലയാളത്തിലെ പ്രമുഖ നിർമാതാവായ അൽവിൻ ആന്റണിയുടെ മകൾ അലീന മേരി ആന്റണിയാണ് അൽഫോൺസിന്റെ വധു. ചെന്നൈയിൽ പഠിക്കുകയായിരുന്നു അലീന.
| Aug 22, 2015, 14:25 IST
കൊച്ചി: സംവിധായകൻ അൽഫോൺസ് പുത്രൻ വിവാഹിതനായി. മലയാളത്തിലെ പ്രമുഖ നിർമാതാവായ അൽവിൻ ആന്റണിയുടെ മകൾ അലീന മേരി ആന്റണിയാണ് അൽഫോൺസിന്റെ വധു. ചെന്നൈയിൽ പഠിക്കുകയായിരുന്നു അലീന. പോളിന്റെയും ഡേസി ചാക്കോയുടെയും മകനാണ് ആലുവക്കാരനായ അൽഫോൺസ് പുത്രൻ.
അടുത്ത ബന്ധക്കളും സുഹൃത്തുകളും മാത്രമാണ് ചടങ്ങുകളിൽ പങ്കെടുത്തത്. വൈകിട്ട് ആലുവ ഗ്രീൻ ഹോട്ടലിൽ നടത്തുന്ന പാർട്ടിയിൽ സിനിമാ മേഖലയിൽ നിന്നുള്ളവർ എത്തുമെന്നാണ് സൂചന. 2013ൽ പുറത്തിറങ്ങിയ നേരമാണ് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ആദ്യചിത്രം.

