അമൽ നീരദും ജ്യോതിർമയിയും വിവാഹിതരായി

സംവിധായകൻ അമൽ നീരദും നടി ജ്യോതിർമയിയും വിവാഹിതരായി. കൊച്ചി റജിസ്ട്രാർ ഓഫീസിൽ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം.
 | 
അമൽ നീരദും ജ്യോതിർമയിയും വിവാഹിതരായി

 

കൊച്ചി: സംവിധായകൻ അമൽ നീരദും നടി ജ്യോതിർമയിയും വിവാഹിതരായി. കൊച്ചി രജിസ്ട്രാർ ഓഫീസിൽ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം.

സീരിയലിൽ നിന്നും സിനിമയിലെത്തിയ ജ്യോതിർമയിയുടെ രണ്ടാം വിവാഹമാണിത്. 2004 സെപ്റ്റംബറിലാണ് ജ്യോതിർമയി എറണാകുളം കടവന്ത്ര സ്വദേശിയും സോഫ്‌വെയർ എഞ്ചിനീയറുമായ നിഷാന്ത് കുമാറിനെ വിവാഹം കഴിച്ചത്. 2011ൽ ഇരുവരും വിവാഹമോചിതരായി. പൈലറ്റ്‌സ് ആയിരുന്നു ജ്യോതിർമയിയുടെ ആദ്യ ചിത്രം. പിന്നീട് മീശമാധവൻ, എന്റെ വീട് അപ്പൂന്റേം, കല്യാണരാമൻ, പട്ടാളം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചു.

കൊൽക്കത്ത സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദം നേടി ബോളിവുഡ് ചിത്രങ്ങളിൽ ഛായാഗ്രാഹകനായി പ്രവർത്തിച്ച അമൽ നീരദ് ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തെത്തുന്നത്. സാഗർ ഏലിയാസ് ജാക്കി, അൻവർ, ബാച്ചിലർ പാർട്ടി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. ഫഹദ് ഫാസിൽ നായകനായി എത്തിയ ഇയ്യോബിന്റെ പുസ്തകമാണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.