‘യോഗി ആദിത്യനാഥോ ജാതി വ്യവസ്ഥയോ അല്ല ആ കൊലയ്ക്ക് പിന്നില്‍’; അമല പോളിന്റെ പോസ്റ്റ് വിവാദത്തില്‍
ഹത്രാസ് പെണ്‍കുട്ടിയുടെ കൊലയില്‍ പ്രതികരിക്കാന്‍ അമല പോള്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം സ്റ്റോറി വിവാദത്തില്‍.
Oct 3, 2020, 11:54 IST
| 
ഹത്രാസ് പെണ്‍കുട്ടിയുടെ കൊലയില്‍ പ്രതികരിക്കാന്‍ അമല പോള്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം സ്റ്റോറി വിവാദത്തില്‍. ജാതി വ്യവസ്ഥയോ യുപി പോലീസോ യോഗി ആദിത്യനാഥോ അല്ല ഇത് ചെയ്തത്, നിശബ്ദരായിരിക്കുന്ന നാമാണ് ഇത് ചെയ്തതെന്നാണ് അമല പോളിന്റെ പോസ്റ്റ്. ആദിത്യനാഥിനെയും ആരോപണ വിധേയരായ യുപി പോലീസിനെയും ന്യായീകരിക്കുന്ന പോസ്റ്റാണ് ഇതെന്ന് സോഷ്യല്‍ മീഡിയ ആരോപിക്കുന്നു. ഹത്രാസ് സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് അമലയുടെ പോസ്റ്റ്.

വിഷയത്തില്‍ സംഘപരിവാര്‍ ഉയര്‍ത്തുന്ന പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയാണ് അമലയെന്നാണ് വിമര്‍ശനം. സംഘപരിവാറിനോട് അമല കാട്ടുന്ന വിധേയത്വമാണ് പോസ്റ്റിലൂടെ പുറത്തു വന്നതെന്നും സംഘപരിവാര്‍ അനുകൂല പോസ്റ്റുകള്‍ അമല നേരത്തേയും ഷെയര്‍ ചെയ്തിട്ടുണ്ടെന്നും വിമര്‍ശനമുണ്ട്.