സംവിധാനം പ്രിയദര്‍ശന്‍, നിര്‍മാണം ആന്റണി പെരുമ്പാവൂര്‍, അണിനിരക്കുന്നത് 140 താരങ്ങള്‍; പുതിയ ചിത്രം പ്രഖ്യാപിച്ച് അമ്മ

കൊച്ചി: താരസംഘടന അമ്മയ്ക്ക് വേണ്ടി പുതിയ സിനിമയൊരുങ്ങുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം സംഘടനയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപിച്ചത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉള്‍പ്പെടെ പുറത്തുവിട്ടു. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് പേര് നിര്‍ദേശിക്കാന്‍ പ്രേക്ഷകര്‍ക്കായി ഒരു മത്സരം ഒരുക്കിയിട്ടുണ്ടെന്നും അതിന്റെ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്നും സംഘടന വ്യക്തമാക്കി.
ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ക്രൈം ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ടി.കെ.രാജീവ് കുമാറാണ് ഒരുക്കുന്നത്. സംഘടനയില്‍ അംഗങ്ങളായ 140 താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കും. സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കുന്നതിനായാണ് ചിത്രം ഒരുക്കുന്നത്. ട്വന്റി 20 എന്ന ചിത്രം നേരത്തേ അമ്മ പുറത്തിറക്കിയിരുന്നു.