ഗായിക അമൃത സുരേഷും നടന് ബാലയും ഔദ്യോഗികമായി വിവാഹമോചിതരായി
ഗായിക അമൃത സുരേഷും നടന് ബാലയും ഔദ്യോഗികമായി വിവാഹമോചിതരായി.
Dec 9, 2019, 10:55 IST
| 
കൊച്ചി: ഗായിക അമൃത സുരേഷും നടന് ബാലയും ഔദ്യോഗികമായി വിവാഹമോചിതരായി. എറണാകുളം കുടുംബ കോടതിയില്‍ കഴിഞ്ഞ ദിവസമായിരുന്നു നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഇവര്‍ വേര്‍പിരിഞ്ഞത്. 2010ല്‍ വിവാഹിതരായ ഇവര്‍ വര്‍ഷങ്ങളായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഏഴു വയസുകാരിയായ ഏകമകള്‍ അവന്തികയെ അമ്മയായ അമൃതയ്ക്കൊപ്പം വിടാന്‍ ധാരണയായി.
സ്റ്റാര്‍ സിംഗര്‍ പരിപാടിയിലൂടെ ശ്രദ്ധേയയായ അമൃത റിയാലിറ്റി ഷോയില്‍ അതിഥിയായെത്തിയ ബാലയുമായി പരിചയപ്പെടുകയും പിന്നീട് വിവാഹത്തിലെത്തുകയുമായിരുന്നു. ഇപ്പോള്‍ അമൃതം ഗമയ എന്ന ബാന്‍ഡുമായി സംഗീത രംഗത്ത് സജീവമാണ് അമൃത. സഹോദരി അഭിരാമി സുരേഷും സ്റ്റേജ് ഷോകളില്‍ അമൃതയ്ക്കൊപ്പമുണ്ട്.