വസ്ത്രധാരണത്തിന്റെ പേരില്‍ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി അനശ്വര രാജന്
ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരില്‍ മോശം കമന്റുകളുമായി എത്തിയവര്‍ക്ക് മറുപടിയുമായി അനശ്വര രാജന്. സൈബര്‍ ആക്രമണത്തിന് കാരണമായ അതേ വസ്ത്രത്തിലുള്ള ഫോട്ടോ പോസ്റ്റ് ചെയ്തു കൊണ്ടാണ് ഇന്‍സ്റ്റഗ്രാമില്‍ അനശ്വരയുടെ പ്രതികരണം. ഞാനെന്ത് ചെയ്യുന്നു എന്നതില്‍ വിഷമിക്കേണ്ട, ഞാന്‍ ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് വിഷമമുണ്ടാകുന്നതിനുള്ള കാരണത്തില്‍ വിഷമിക്കൂ എന്ന് അനശ്വര ചിത്രത്തിനൊപ്പം കുറിച്ചു.
കഴിഞ്ഞയാഴ്ചയായിരുന്നു അനശ്വരയുടെ പതിനെട്ടാം പിറന്നാള്‍. ഇതിനോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടിലെ ഷോര്‍ട്ട്സ് അണിഞ്ഞു കൊണ്ടുള്ള ചിത്രങ്ങളാണ് വിവാദത്തിലായത്. നിരവധി സദാചാരവാദികളാണ് ചിത്രത്തില്‍ കമന്റുകളുമായെത്തിയത്. പിന്നീട് വലിയ തോതില്‍ സൈബര്‍ ആക്രമണം നടന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ മറുപടി.
ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ ബാലതാരമായി രംഗത്തെത്തിയ അനശ്വര പിന്നീട് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, ആദ്യരാത്രി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി.
View this post on Instagram


Don’t worry about what I’m doing . Worry about why you’re worried about what I’m doing…
@ranjitbhaskr
