സിനിമ-സീരിയല്‍ നടന് അനില്‍ മുരളി അന്തരിച്ചു

വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന് അനില്‍ മുരളി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 56 വയസായിരുന്നു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഒരാഴ്ചയിലേറെയായി ചികിത്സയില്‍ കഴിയുകയായിരുന്നു. 200ലേറെ സിനിമകളില്‍ വേഷമിട്ടു. സീരിയലുകളിലും സാന്നിധ്യമായിരുന്നു.
ടെലിവിഷന്‍ സീരിയലുകളിലൂടെ രംഗത്തെത്തിയ അനില്‍ മുരളി 1993ല്‍ പുറത്തിറങ്ങിയ കന്യാകുമാരിയില്‍ ഒരു കവിത എന്ന സിനിമയിലൂടെയാണ് ബിഗ് സ്ക്രീനില്‍ എത്തിയത്. പിന്നീട് നിരവിധി ചിത്രങ്ങളില്‍ വേഷമിട്ടു. കൂടുതലും വില്ലന്‍ വേഷങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്. തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ടൊവീനോ നായകനായ ഫോറന്‍സിക് ആണ് അവസാന ചിത്രം.
ആമേന്‍, ഡബിള്‍ ബാരല്‍, സിറ്റ് ഓഫ് ഗോഡ്, നസ്രാണി, ബാബ കല്യാണി, മാണിക്യക്കല്ല്, കളക്ടര്‍, ദൈവത്തിന്റെ വികൃതികള്‍, വാല്‍ക്കണ്ണാടി, രാമലീല തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്.