മുരളി ഗോപിയുടെ ഭാര്യ അന്തരിച്ചു
നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ ഭാര്യ അഞ്ജന (40) അന്തരിച്ചു. ഹൃദയാഘാതത്തേത്തുടര്ന്ന് ഉച്ചക്ക് രണ്ട് മണിക്ക് ആക്കുളത്തെ ഫ്ളാറ്റില് വച്ചായിരുന്നു അന്ത്യം.
| Apr 26, 2015, 19:37 IST
തിരുവനന്തപുരം: നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ ഭാര്യ അഞ്ജന (40) അന്തരിച്ചു. ഹൃദയാഘാതത്തേത്തുടര്ന്ന് ഉച്ചക്ക് രണ്ട് മണിക്ക് ആക്കുളത്തെ ഫ്ളാറ്റില് വച്ചായിരുന്നു അന്ത്യം.
ട്യൂഷന് പോയി വന്ന മകളെ കൂട്ടാന്‍ ഫ്‌ളാറ്റിന് താഴെയെത്തിയ അഞ്ജനയ്ക്ക് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് സമീപത്തുണ്ടായിരുന്നവര്‍ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ശാഖയില്‍ അസിസ്റ്റന്റ് മാനേജരായിരുന്നു. രണ്ടു കുട്ടികളുണ്ട്. സംസ്‌കാരം നാളെ രാവിലെ.

