ആന്‍ അഗസ്റ്റിനും ജോമോന് ടി. ജോണും വിവാഹമോചിതരാകുന്നു

കൊച്ചി: നടി ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന് ടി. ജോണും വിവാഹമോചിതരാകുന്നു. വിവാഹമോചനം ആവശ്യപ്പെടുന്ന ഹര്‍ജി ജോമോന് ചേര്‍ത്തല കുടുംബ കോടതിയില്‍ സമര്‍പ്പിച്ചു. ഹര്‍ജി പരിഗണിച്ച കോടതി ആന്‍ അഗസ്റ്റിന് നോട്ടീസ് അയച്ചു. ഫെബ്രുവരി 9ന് കുടുംബ കോടതിയില്‍ ഹാജരാകാനാണ് നോട്ടീസ്.
ഒരുമിച്ച് മുന്നോട്ടു പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വിവാഹമോചനമെന്ന് ജോമോന് പ്രതികരിച്ചതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്തരിച്ച നടന് അഗസ്റ്റിന്റെ മകളായ ആന്‍ അഗസ്റ്റിനും ജോമോനും 2014ലാണ് വിവാഹിതരായത്. എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ആന്‍ വിവാഹത്തിന് ശേഷം രണ്ട് ചിത്രങ്ങളില്‍ മാത്രമാണ് അഭിനയിച്ചത്.
ചാപ്പാകുരിശ് എന്ന ചിത്രത്തില്‍ സ്വതന്ത്ര ഛായാഗ്രാഹകനായ ജോമോന് ടി. ജോണ്‍ പിന്നീട് തമിഴ്, ബോളിവുഡ് ചിത്രങ്ങള്‍ക്കു വേണ്ടിയും പ്രവര്‍ത്തിച്ചു. രോഹിത് ഷെട്ടിയുടെ രണ്‍വീര്‍ സിങ് നായകനാകുന്ന ചിത്രത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.