വന്‍ താരനിരയുമായി സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപിന്റെ ആദ്യ ചിത്രം ഒരുങ്ങുന്നു; നിര്‍മാണം ദുല്‍ഖര്‍ സല്‍മാന്‍

സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് സംവിധായകനാകുന്നു.
 | 
വന്‍ താരനിരയുമായി സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപിന്റെ ആദ്യ ചിത്രം ഒരുങ്ങുന്നു; നിര്‍മാണം ദുല്‍ഖര്‍ സല്‍മാന്‍

കൊച്ചി: സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധായകനാകുന്നു. വന്‍ താരനിരയുമായാണ് അനൂപിന്റെ ആദ്യ ചിത്രം ഒരുങ്ങുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, സുരേഷ് ഗോപി, കല്യാണി പ്രിയദര്‍ശന്‍, ശോഭന തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് വിവരം. ദുല്‍ഖര്‍ ആയിരിക്കും ചിത്രത്തിന്റെ നിര്‍മാതാവ്.

പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശന്‍ മലയാളത്തില്‍ നായികയാകുന്ന ആദ്യ ചിത്രമായിരിക്കും ഇത്. പ്രിയദര്‍ശന്റെ മരക്കാറില്‍ കല്യാണി ശ്രദ്ധേയ വേഷത്തില്‍ എത്തുന്നുണ്ടെങ്കിലും മുഴുനീള കഥാപാത്രമാകുന്നത് ഈ ചിത്രത്തിലായിരിക്കുമെന്നാണ് സൂചന.

രണ്ട് സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ചിത്രത്തിന്റെ കഥ. അനൂപ് സത്യന്‍ തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മുകേഷ് മുരളീധരന്‍ ഛായാഗ്രഹണവും അല്‍ഫോന്‍സ് സംഗീത സംവിധാനവും നിര്‍വഹിക്കും. ഒക്ടോബര്‍ അവസാനത്തോടെ ചെന്നൈയില്‍ വെച്ച് ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.