സരിതയുടെ ആദ്യ ചിത്രം ‘അന്ത്യകൂദാശ’യുടെ ട്രെയിലർ പുറത്തിറങ്ങി

സോളാർ കേസിലൂടെ ചർച്ചകളിൽ നിറഞ്ഞ സരിത.എസ്.നായരുടെ 'അന്ത്യകൂദാശ' എന്ന ആദ്യ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നായകന്റെ അമ്മ വേഷമാണ് സരിത ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്.
 | 
സരിതയുടെ ആദ്യ ചിത്രം ‘അന്ത്യകൂദാശ’യുടെ ട്രെയിലർ പുറത്തിറങ്ങി

 

സോളാർ കേസിലൂടെ ചർച്ചകളിൽ നിറഞ്ഞ സരിത.എസ്.നായരുടെ ‘അന്ത്യകൂദാശ’ എന്ന ആദ്യ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നായകന്റെ അമ്മ വേഷമാണ് സരിത ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്.

നവാഗതനായ കിരൺ അനിൽകുമാറാണ് അന്ത്യകൂദാശയുടെ സംവിധായകൻ. സൂരജ് സുകുമാരനാണ് ചിത്രത്തിന്റെ രചനയും നിർമാണവും നിർവഹിച്ചിരിക്കുന്നത്. ഗണേഷ് കൃഷ്ണ, വിനുരാജ്, മീര എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.

‘ഗൾഫുകാരന്റെ ഭാര്യ’ എന്ന ഹൃസ്വ ചിത്രത്തിലൂടെയായിരുന്നു സരിത അഭിനയരംഗത്തേക്ക് ചുവടുവച്ചത്. ഇടയ്ക്ക് ടെലിവിഷൻ പരിപാടികളിലും മറ്റും സരിത പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. ആരാധകരുടെ പ്രതികരണം അനുകൂലമാണെങ്കിൽ അഭിനയ രംഗത്ത് തുടരുന്ന കാര്യത്തെ കുറിച്ച് ചിന്തിക്കുമെന്നും സരിത നേരത്തേ വ്യക്തമാക്കിയിരുന്നു.

ട്രെയിലർ കാണാം.