സംവിധായകനും നിര്മാതാവുമായ ആന്റണി ഈസ്റ്റ്മാന് അന്തരിച്ചു
സംവിധായകനും നിര്മാതാവുമായ ആന്റണി ഈസ്റ്റ്മാന് അന്തരിച്ചു
Jul 3, 2021, 13:22 IST
| 
തൃശൂര്‍: സംവിധായകനും നിര്മാതാവുമായ ആന്റണി ഈസ്റ്റ്മാന് അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. സിനിമയില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍, രചയിതാവ് തുടങ്ങിയ മേഖലകളിലും ശ്രദ്ധേയനായിരുന്നു. വയല്‍, അമ്പട ഞാനേ!, വര്‍ണത്തേര്, ഇണയെ തേടി, ഐസ്‌ക്രീം, മൃദുല എന്നീ ആറ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
രചന, ഈ തണലില്‍ ഇത്തിരി നേരം, തസ്‌കരവീരന്‍ തുടങ്ങിയ ചിത്രങ്ങളുടെ കഥ ആന്റണി ഈസ്റ്റ്മാന്‍ ആയിരുന്നു രചിച്ചത്. സില്‍ക്ക് സ്മിതയെ സിനിമയില്‍ അവതരിപ്പിച്ചതും ആന്റണി ഈസ്റ്റ്മാന്‍ ആയിരുന്നു. സംസ്‌കാരം പിന്നീട്.