ഓട്ടോ ഡ്രൈവറായ അച്ഛന്റെ ചിത്രവുമായി മെയ് ദിനാശംസ നേര്‍ന്ന് നടന്‍ ആന്റണി വര്‍ഗീസ്
തൊഴിലാളി ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ ആശംസകളുമായി ഒട്ടേറെയാളുകള്‍ എത്തുന്നുണ്ട്. ആശംസകളുമായെത്തിയ സെലിബ്രിറ്റികളും നിരവധിയാണ്. എന്നാല്‍ അവയില്‍ വ്യത്യസ്തമാകുകയാണ് ആരാധകരുടെ വിന്‍സന്റ് പെപ്പെയായ ആന്റണി വര്‍ഗീസ്. ഓട്ടോ ഡ്രൈവറായ അച്ഛന്റെ ചിത്രം ഫെയിസ്ബുക്കില് പോസ്റ്റ് ചെയ്തുകൊണ്ടാണ് നടന് മെയ് ദിനാശംസകള് നേര്‍ന്നിരിക്കുന്നത്.
തൊഴിലാളിദിനാശംസകള്‍…. അപ്പനാണ്, ഉച്ചക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാന്‍ വന്നപ്പോള്‍ നിര്‍ബന്ധിപ്പിച്ചു ക്യാമറയ്ക്ക് മുന്നില്‍ പിടിച്ചു നിര്‍ത്തിയതാ… എന്നാണ് ചിത്രത്തിനൊപ്പം ആന്റണി കുറിച്ചത്. ചിത്രം പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ 800ലേറെ ഷെയറുകളാണ് ലഭിച്ചത്.
അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശേരി ചിത്രത്തിലൂടെ അരങ്ങേറിയ ആന്റണി വര്‍ഗീസ് പിന്നീട് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലും ശ്രദ്ധിക്കപ്പെടുന്ന പ്രകടനം നടത്തിയിരുന്നു.
പോസ്റ്റ് കാണാം
തൊഴിലാളിദിനാശംസകൾ…. അപ്പനാണ്, ഉച്ചക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാൻ വന്നപ്പോൾ നിർബന്ധിപ്പിച്ചു ക്യാമറയ്ക്ക് മുന്നിൽ പിടിച്ചു നിർത്തിയതാ….
Posted by Antony Varghese on Wednesday, May 1, 2019

