പുരുഷന്മാര് ഷര്‍ട്ട് ഊരി ക്ഷേത്രത്തില്‍ കയറുന്നതുപോലെ സ്ത്രീകള്‍ക്കും വേണമെന്ന് കരുതാനാകുമോ; ശബരിമല പ്രവേശനത്തില്‍ പ്രതികരണവുമായി അനുശ്രീ

പുരുഷന്മാര് ഷര്‍ട്ട് ഊരിയാണ് ക്ഷേത്രത്തില്‍ കയറാറുള്ളത്, സ്ത്രീകള്‍ക്ക് അങ്ങനെ വേണമെന്ന് കരുതാനാകുമോയെന്ന് ചലച്ചിത്രതാരം അനുശ്രീ. ശബരിമല വിഷയത്തിലും സമത്വത്തെക്കുറിച്ചു പ്രതികരിച്ചുകൊണ്ടാണ് അനുശ്രീയുടെ പരാമര്‍ശം. എല്ലായിടത്തും സമത്വം വേണമെന്ന് നിര്‍ബന്ധം പിടിക്കാനാകുമോയെന്നും സമത്വം വേണമെന്നു പറയുന്നവര്‍ പുരുഷന്മാരുടെ ടോയ്ലെറ്റില് പോകാറുണ്ടോ എന്നും അനുശ്രീ ചോദിക്കുന്നു. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അനുശ്രീ അഭിപ്രായ പ്രകടനം നടത്തിയത്.
സുപ്രീം കോടതിയടെ തീരുമാനത്തെ അംഗീകരിക്കുന്നു. ആ വിധിയെ അത്രയും ബഹുമാനിക്കുന്നു. ശരീരഘടനയും ശരീര ശാസ്ത്രവും അനുസരിച്ച് ഞങ്ങളെ അമ്പലത്തില്‍ കയറ്റുന്നില്ല, മാറ്റിനിര്‍ത്തുന്നു എന്നു പരാതി ലഭിച്ചാല്‍ കോടതി ഇങ്ങനെയേ വിധി പുറപ്പെടുവിക്കാന്‍ സാധ്യതയുള്ളു. ഇത് സ്ത്രീ സമത്വത്തിന്റെയോ സ്ത്രീകളെ മാറ്റിനിര്‍ത്തലിന്റെയോ കാര്യമല്ല.
മറ്റെല്ലാ അമ്പലങ്ങളിലും പോയി കഴിഞ്ഞ ശേഷം ഇനി ശബരിമലയില്‍ മാത്രമേ പോകാന്‍ ബാക്കിയുള്ളൂ എന്ന ചിലരുടെ ആഗ്രഹവുമല്ല ഇതിനു പിന്നില്‍. എന്ത് അരുതെന്നു പറയുന്നുവോ, അത് ചെയ്തു കാണിക്കാനുള്ള പ്രവണതയായേ ഇത്തരക്കാരുടെ വാദത്തെ കാണാനാകൂവെന്നും അനുശ്രീ പറഞ്ഞു.

