നമുക്കൊരേ ആകാശം എന്ന ചിത്രത്തിലൂടെ അപര്‍ണ്ണ ഷെബീര്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക്

നമുക്കൊരേ ആകാശം എന്ന ചിത്രത്തിലെ കണ്ണാരം പൊത്തി പൊത്തി എന്ന ഗാനത്തിലൂടെ മലയാള ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് ഒരു ഗായിക കൂടി കടന്നു വരുന്നു. കാലിക്കറ്റ് സര്വ്വകലാശാലാ മുന് കലാ തിലകം കൂടിയായ അപര്ണ്ണ ഷെബീര് ആണ് വ്യത്യസ്തമായ ആലാപന ശൈലിയുമായി പിന്നണി ഗാനരംഗത്തേക്കെത്തുന്നത്. ഗാനരചയിതാവ് ഡോ. രാവുണ്ണിയുടെ വരികള്ക്ക് നവാഗതനായ സംഗീത സംവിധായകന് രാജേഷ് ദാസ് ആണ് ഈണം നല്കിയിരിക്കുന്നത്. അപര്ണ്ണയും സനലും ചേര്ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
 | 

നമുക്കൊരേ ആകാശം എന്ന ചിത്രത്തിലൂടെ അപര്‍ണ്ണ ഷെബീര്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക്

തൃശൂര്‍: നമുക്കൊരേ ആകാശം എന്ന ചിത്രത്തിലെ കണ്ണാരം പൊത്തി പൊത്തി എന്ന ഗാനത്തിലൂടെ മലയാള ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് ഒരു ഗായിക കൂടി കടന്നു വരുന്നു. കാലിക്കറ്റ് സര്‍വ്വകലാശാലാ മുന്‍ കലാ തിലകം കൂടിയായ അപര്‍ണ്ണ ഷെബീര്‍ ആണ് വ്യത്യസ്തമായ ആലാപന ശൈലിയുമായി പിന്നണി ഗാനരംഗത്തേക്കെത്തുന്നത്. ഗാനരചയിതാവ് ഡോ. രാവുണ്ണിയുടെ വരികള്‍ക്ക് നവാഗതനായ സംഗീത സംവിധായകന്‍ രാജേഷ് ദാസ് ആണ് ഈണം നല്‍കിയിരിക്കുന്നത്. അപര്‍ണ്ണയും സനലും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

മോഹിനിയാട്ടത്തില്‍ ദേശീയ സ്‌കോളര്‍ഷിപ്പ്, ദേശീയ സര്‍വ്വ കലാശാല ശാസ്ത്രീയ നൃത്ത മത്സരത്തില്‍ ജേതാവ്, രണ്ടു വര്‍ഷം തുടര്‍ച്ചയായി കലാതിലകം, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍ഷിപ്പിന്റെ എം പാനല്‍ഡ് ആര്‍ട്ടിസ്റ്റ്, സംഗീത നാടക അകാദമി യുവപ്രതിഭാ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അപര്‍ണ്ണയ്ക്ക് ലഭിച്ചിട്ടുണ്ട്.

അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംടെക്കില്‍ റാങ്ക് നേടിയിട്ടുള്ള അപര്‍ണ്ണ നിലവില്‍ സിവില്‍ സര്‍വീസ് കോച്ചിംഗ് വിദ്യാര്‍ത്ഥിനി കൂടിയാണ്. നിരവധി വേദികളില്‍ ഗസലുകളും ഹിന്ദുസ്ഥാനി,.കര്‍ണാടക സംഗീത കച്ചേരികളും അവതരിപ്പിച്ചിട്ടുള്ള അപര്‍ണ്ണ ആദ്യമായാണ് ചലച്ചിത്ര പിന്നണി ഗായികയാവുന്നത്. നമുക്ക് ഒരേ ആകാശം ഒക്ടോബര്‍ ഒമ്പതിന് തീയേറ്ററുകളില്‍ എത്തും.

ഗാനം കാണാം