‘ഓർമ്മയുണ്ടോ ഈ മുഖം’ ആദ്യഗാനം പുറത്തിറങ്ങി
അൻവർ സാദിഖ് സംവിധാനം ചെയ്യുന്ന വിനീത് ശ്രീനിവാസൻ ചിത്രമായ 'ഓർമ്മയുണ്ടോ ഈ മുഖ'ത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ഒരു മെട്രോ നഗരത്തിലെ അപ്പർ ക്ലാസ് ഫാമിലിയിൽ നടക്കുന്ന ഒരു കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. നമിതാ പ്രമോദ് നായികയാകുന്ന ചിത്രത്തിൽ അജു വർഗീസ്, രോഹിണി, ലക്ഷ്മി തുടങ്ങിയവർ അഭിനയിക്കുന്നു. ഷാൻ റഹ്മാന്റേതാണ് സംഗീതം.
| Oct 25, 2014, 10:06 IST

അൻവർ സാദിഖ് സംവിധാനം ചെയ്യുന്ന വിനീത് ശ്രീനിവാസൻ ചിത്രമായ ‘ഓർമ്മയുണ്ടോ ഈ മുഖ’ത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ഒരു മെട്രോ നഗരത്തിലെ അപ്പർ ക്ലാസ് ഫാമിലിയിൽ നടക്കുന്ന ഒരു കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. നമിതാ പ്രമോദ് നായികയാകുന്ന ചിത്രത്തിൽ അജു വർഗീസ്, രോഹിണി, ലക്ഷ്മി തുടങ്ങിയവർ അഭിനയിക്കുന്നു. ഷാൻ റഹ്മാന്റേതാണ് സംഗീതം. ജിത്തു ദാമോദർ ഛായാഗ്രഹണവും ജോൺ കുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു. ആർ.ജെ ക്രിയേഷൻസിന്റെ ബാനറിൽ ജെയ്സൺ എളങ്ങളം നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂന, ബംഗളൂരു, കൊച്ചി, പോണ്ടിച്ചേരി എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു.

