ബാഹുബലി: പേരൊഴിവാക്കി ചതിച്ചതായി മലയാളി ആർട്ട് ഡയറക്ടർ

ബാഹുബലിയുടെ നിർമ്മാണ പ്രക്രിയയിൽ സാബു സിറിളിനൊപ്പം പ്രവർത്തിച്ച കലാ സംവിധായകൻ മനു ജഗത്തിനെ ക്രെഡിറ്റ് ലിസ്റ്റിൽ ആർട്ട് അസിസ്റ്റന്റാക്കി മാറ്റി ചതിച്ചെന്ന് ആരോപണം. കലാസംവിധായകനായി പ്രവർത്തിച്ച തന്നെ ചിത്രം തിയറ്ററുകളിലെത്തിയപ്പോൾ ആർട്ട് അസിസ്റ്റന്റ് ആയി ടൈറ്റിൽ കാർഡിൽ ഒതുക്കിയെന്ന് മനു ജഗത്ത് ഫേസ്ബുക്കിൽ കുറിച്ചു. ബ്ലെസി സംവിധാനം ചെയ്ത കൽക്കട്ടാ ന്യൂസ് എന്ന ചിത്രത്തിലൂടെ കലാ സംവിധാനത്തിന് സംസ്ഥാന പുരസ്കാരം ലഭിച്ചയാളാണ് മനു ജഗദ്.
 | 
ബാഹുബലി: പേരൊഴിവാക്കി ചതിച്ചതായി മലയാളി ആർട്ട് ഡയറക്ടർ

 

ബാഹുബലിയുടെ നിർമ്മാണ പ്രക്രിയയിൽ സാബു സിറിളിനൊപ്പം പ്രവർത്തിച്ച കലാ സംവിധായകൻ മനു ജഗത്തിനെ ക്രെഡിറ്റ് ലിസ്റ്റിൽ ആർട്ട് അസിസ്റ്റന്റാക്കി മാറ്റി ചതിച്ചെന്ന് ആരോപണം. കലാസംവിധായകനായി പ്രവർത്തിച്ച തന്നെ ചിത്രം തിയറ്ററുകളിലെത്തിയപ്പോൾ ആർട്ട് അസിസ്റ്റന്റ് ആയി ടൈറ്റിൽ കാർഡിൽ ഒതുക്കിയെന്ന് മനു ജഗത്ത് ഫേസ്ബുക്കിൽ കുറിച്ചു. ബ്ലെസി സംവിധാനം ചെയ്ത കൽക്കട്ടാ ന്യൂസ് എന്ന ചിത്രത്തിലൂടെ കലാ സംവിധാനത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചയാളാണ് മനു ജഗദ്.

ബാഹുബലി: പേരൊഴിവാക്കി ചതിച്ചതായി മലയാളി ആർട്ട് ഡയറക്ടർ

ബാഹുബലിയുടെ തുടക്കം മുതൽ മുതൽ ചിത്രത്തിന്റെ ആലോചനകളിൽ മനു പങ്കെടുത്തിരുന്നു. പൗരാണിക ഘട്ടത്തിലെ മഹിഷ്മതി രാജധാനിയും, പൽവാതീവന്റെയും ബാഹുബലിയുടെയും കൂറ്റൻ പ്രതിമകളും ഉൾക്കൊള്ളുന്ന സെറ്റുകൾക്കായുള്ള സ്‌കെച്ചുകൾ വരച്ചത് മനുവാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത്തരം നിരവധി സ്‌കെച്ചുകൾ തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ മനു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തരം സ്‌കെച്ചുകൾ തയ്യാറാക്കുന്നതിൽ വിദഗ്ദ്ധനായാണ് മനു ജഗത് അറിയപ്പെടുന്നത്.

ചിത്രത്തിന്റെ സെറ്റുകൾക്കും കഥാപാത്ര രൂപകൽപ്പനയ്ക്കുമായി പതിനയ്യായിരത്തോളം സ്‌കെച്ചുകൾ ഉപയോഗിച്ചതായാണ് നിർമ്മാതാക്കൾ പറയുന്നത്. മലയാളിയും ഇന്ത്യൻ സിനിമയിലെ തന്നെ പ്രമുഖ കലാസംവിധായകനുമായ സാബു സിറിൽ ആണ് ബാഹുബലിയുടെ പ്രൊഡക്ഷൻ ഡിസൈനർ. സാബു സിറിളിന്റെ ശിക്ഷ്യനായിരുന്നു മനു ജഗത്. നിരവധി ഹിന്ദി, തെലുഗു, തമിഴ് ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. 2013ലും 2014ലുമായി പുറത്തുവിട്ട ബാഹുബലിയുടെ ഔദ്യോഗിക മേക്കിംഗ് വീഡിയോകളിൽ ആർട്ട് ഡയറക്ടറായി മനു ജഗദിന്റെ പേരാണ് നൽകിയിരുന്നത്.