ഇല്ലാക്കഥകളില്‍ ഇക്കിളി ചേര്‍ത്തല്ല ജീവിത മാര്‍ഗ്ഗം കണ്ടെത്തേണ്ടത്; അപവാദ പ്രചാരണത്തിനെതിരെ അരുണ്‍ ഗോപി

മീരാ ജാസ്മിനൊപ്പം നില്ക്കുന്ന തന്റെ ചിത്രം ഉപയോഗിച്ച് അപവാദ പ്രചാരണം നടത്തിയ ഓണ്ലൈന് സൈറ്റുകള്ക്കെതിരെ സംവിധായകന് അരുണ് ഗോപി.
 | 
ഇല്ലാക്കഥകളില്‍ ഇക്കിളി ചേര്‍ത്തല്ല ജീവിത മാര്‍ഗ്ഗം കണ്ടെത്തേണ്ടത്; അപവാദ പ്രചാരണത്തിനെതിരെ അരുണ്‍ ഗോപി

കൊച്ചി: മീരാ ജാസ്മിനൊപ്പം നില്‍ക്കുന്ന തന്റെ ചിത്രം ഉപയോഗിച്ച് അപവാദ പ്രചാരണം നടത്തിയ ഓണ്‍ലൈന്‍ സൈറ്റുകള്‍ക്കെതിരെ സംവിധായകന്‍ അരുണ്‍ ഗോപി. ഇല്ലാക്കഥകളില്‍ ഇക്കിളി ചേര്‍ത്ത് ഉണ്ടാക്കിയല്ല ജീവിതമാര്‍ഗ്ഗം കണ്ടെത്തേണ്ടതെന്ന് അരുണ്‍ ഗോപി ഫെയിസ്ബുക്കില്‍ കുറിച്ചു. ഇത്തരം സൈറ്റുകളില്‍ ജീവിക്കുന്നതു കൊണ്ട് സൗഹൃദം എന്ന വാക്കിന്റെ അര്‍ത്ഥം അറിയാന്‍ പാടില്ല എന്ന നിര്‍ബന്ധം കൊണ്ടുനടക്കരുതെന്നും അരുണ്‍ ഗോപി പറയുന്നു.

ഏറ്റവും അടുത്ത സുഹൃത്തിനൊപ്പം സമയം ചെലവഴിക്കുന്നത് ജീവിതത്തിലെ ഏറ്റവും നല്ല കാര്യങ്ങളില്‍ ഒന്നാണ് എന്ന അടിക്കുറിപ്പുമായി കഴിഞ്ഞ ശനിയാഴ് പോസ്റ്റ് ചെയ്ത മീരാ ജാസ്മിനൊപ്പമുള്ള ചിത്രങ്ങളാണ് ചിലര്‍ അപവാദ പ്രചാരണത്തിന് ഉപയോഗിച്ചത്.

പോസ്റ്റ് വായിക്കാം

നമസ്‌കാരം
എന്തൊരു കഷ്ടമാണ് ഒരു സുഹൃത്തിനൊപ്പമുള്ള ചിത്രം പോലും പങ്കുവയ്ക്കാന്‍ പറ്റാത്ത ലോകം ആകുകയാണോ ഇത് ?? എല്ലാര്ക്കും ജീവിക്കണം ഇല്ലാകഥകളില്‍ ഇക്കിളി ചേര്‍ത്ത് ഉണ്ടാക്കിയല്ലാ ജീവിത മാര്‍ഗ്ഗം കണ്ടെത്തേണ്ടത് ഇത്തരം ഓണ്‍ലൈന്‍ സൈറ്റുകളില്‍ ജീവിക്കുന്നത് കൊണ്ട് സൗഹൃദം എന്ന വാക്കിന്റെ അര്‍ത്ഥം അറിയാന്‍ പാടില്ല എന്നൊരു നിര്‍ബന്ധം കൊണ്ടുനടക്കരുത്.. ജീവിതത്തിലെ നല്ല സുഹൃത്തുക്കളെ ചേര്‍ത്ത് പിടിക്കുകതന്നെ ചെയ്യും അത് ആണായാലും പെണ്ണ് ആയാലും കടലാസ്സു വിമാനങ്ങളുടെ ആകാശയുദ്ധത്തിനു താല്പര്യമില്ല സൗഹൃദങ്ങള്‍ പറന്നുയരട്ടെ പെണ്‍കുട്ടികള്‍ പറന്നു ഉയരുന്ന നാടാണിത് ”ഉയരെ” അങ്ങനെ ഉയരട്ടെ

നമസ്കാരം എന്തൊരു കഷ്ടമാണ് ഒരു സുഹൃത്തിനൊപ്പമുള്ള ചിത്രം പോലും പങ്കുവയ്ക്കാൻ പറ്റാത്ത ലോകം ആകുകയാണോ ഇത് ?? എല്ലാര്ക്കും…

Posted by Arun Gopy on Friday, April 26, 2019