ശ്രീകണ്ഠന്‍ നായര്‍ ഷോയില്‍ സന്തോഷ് പണ്ഡിറ്റിനെതിരേ നടന്നത് ഒന്നുമാകാന്‍ കഴിയാതെ പോയ ഒരുകൂട്ടത്തിന്റെ ആക്രമണം

'സന്തോഷ് പണ്ഡിറ്റ്, താങ്കള് മണ്ടനാണോ..?' ചാനല് പ്രോഗ്രാമില് ഒരു മനുഷ്യനോട് മധ്യവയസ്കനായ സീനിയര് അവതാരകന് ചോദിക്കുന്ന ചോദ്യമാണിത്...! ടെലിവിഷന് സംസ്കാരം എത്രമേല് അധഃപതിച്ചു എന്ന് ചിന്തിച്ചുനോക്കൂ..!മറ്റെവിടെയും അല്ല, ഫ്ളവേഴ്സ് ചാനലില് കഴിഞ്ഞ ദിവസം നടന്ന ഒരു പ്രോഗ്രാമിന്റെ കാര്യമാണിത്. ചൊറിയും കുത്തിയിരിക്കുന്ന അനുകരണ കലാകാരന്മാരെന്ന് നടിക്കുന്ന ഏതാനും കേമന്മാരുടെ മുന്നിലിട്ട് ഈ മനുഷ്യനെ എല്ലാരും ചേര്ന്ന് വളഞ്ഞാക്രമിച്ചു. അടിസ്ഥാനരഹിതമായ വിമര്ശനങ്ങളും, വ്യക്തിപരമായ ആക്ഷേപങ്ങളും ഉന്നയിച്ച് സന്തോഷ് പണ്ഡിറ്റിനെ തേജോവധം നടത്തി.
 | 

ശ്രീകണ്ഠന്‍ നായര്‍ ഷോയില്‍ സന്തോഷ് പണ്ഡിറ്റിനെതിരേ നടന്നത് ഒന്നുമാകാന്‍ കഴിയാതെ പോയ ഒരുകൂട്ടത്തിന്റെ ആക്രമണം

ആഷില്‍ ഷാ

‘സന്തോഷ് പണ്ഡിറ്റ്, താങ്കള്‍ മണ്ടനാണോ..?’ ചാനല്‍ പ്രോഗ്രാമില്‍ ഒരു മനുഷ്യനോട് മധ്യവയസ്‌കനായ സീനിയര്‍ അവതാരകന്‍ ചോദിക്കുന്ന ചോദ്യമാണിത്…! ടെലിവിഷന്‍ സംസ്‌കാരം എത്രമേല്‍ അധഃപതിച്ചു എന്ന് ചിന്തിച്ചുനോക്കൂ..!മറ്റെവിടെയും അല്ല, ഫ്‌ളവേഴ്‌സ് ചാനലില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു പ്രോഗ്രാമിന്റെ കാര്യമാണിത്. ചൊറിയും കുത്തിയിരിക്കുന്ന അനുകരണ കലാകാരന്മാരെന്ന് നടിക്കുന്ന ഏതാനും കേമന്മാരുടെ മുന്നിലിട്ട് ഈ മനുഷ്യനെ എല്ലാരും ചേര്‍ന്ന് വളഞ്ഞാക്രമിച്ചു. അടിസ്ഥാനരഹിതമായ വിമര്‍ശനങ്ങളും, വ്യക്തിപരമായ ആക്ഷേപങ്ങളും ഉന്നയിച്ച് സന്തോഷ് പണ്ഡിറ്റിനെ തേജോവധം നടത്തി.

അതായത് അടങ്ങിയൊതുങ്ങിക്കഴിയുന്ന ഒരാളുടെ വായിലേക്ക് കമ്പ് കുത്തിയിറക്കി പ്രകോപിപ്പിച്ചുകൊണ്ടുള്ള ഒരു പരിപാടി. സന്തോഷ് പണ്ഡിറ്റിനെ ക്ഷണിച്ചു, അയാള്‍ വന്നു. അവതാരകരുടെയും അണിയറക്കാരുടെയും ഉദ്ദേശ്യം സന്തോഷ് പണ്ഡിറ്റിന്റെ ‘സംസ്‌കാരമില്ലായ്മ’ ലോകം അറിയണം എന്നതുമാത്രം. പെഡിഗ്രി ഉള്ള മിമിക്രി കലാകാരന്മാര്‍ മേലാളന്മാരും ഇന്നലെ വന്ന് സ്റ്റാര്‍ ആയ സന്തോഷ് പണ്ഡിറ്റ് കീഴാളനും ആണെന്ന മിഥ്യാബോധമാവാം ഇതിനു കാരണം.

‘എന്റെ സിനിമയെ നിങ്ങള്‍ക്ക് വിമര്‍ശിക്കാം, പടം മോശമെന്നോ നല്ലതെന്നോ പറയാം’ എന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. എന്നാല്‍ ‘ഇയാളൊക്കെ എങ്ങനെ പടം പിടിച്ചു’ എന്ന ചോദ്യത്തിന് ‘ഒരുത്തന്റെയും തന്തയുടെ കാശിനല്ല താന്‍ സിനിമ പിടിക്കുന്നത്’ എന്ന് സന്തോഷ് പണ്ഡിറ്റ് മറുപടി കൊടുക്കാനിടയായി.! ഒരു വേദിയിലിരിക്കുമ്പോള്‍ ഇത്തരം പ്രയോഗങ്ങള്‍ ഉചിതമല്ല എങ്കില്‍ പോലും ഈ കോപ്രായവീരന്മാര്‍ക്ക് ഇതിനേക്കാള്‍ നല്ല മറ്റ് എന്ത് മറുപടിയായിരുന്നു കൊടുക്കേണ്ടിയിരുന്നത്? ഇതുപറഞ്ഞ സന്തോഷ് പണ്ഡിറ്റിനെ അവിടെ സംസ്‌കാരമില്ലാത്തവനായി മുദ്രകുത്തി. ‘എന്നെ തെറിവിളിക്ക്, വിളിക്ക്’ എന്ന് എന്ന് ആവശ്യപ്പെട്ട്, തെറിവിളി ചോദിച്ചുവാങ്ങി, വിളിച്ചവനു മേല്‍ പഴിചാരിയ പരിപാടിയായിരുന്നില്ലേ അത്?

സന്തോഷ് പണ്ഡിറ്റിന്റെ അപ്പുറവും ഇപ്പുറവും ഇരുന്ന് അയാളെ കളിയാക്കുന്ന ഏലൂര്‍ ജോര്‍ജ്ജിനോട് സന്തോഷ് ചോദിക്കുന്നു, ‘ ഈ 30 വര്‍ഷം കൊണ്ട് സിനിമയില്‍ നിന്ന് താന്‍ എന്ത് നേടി? മലയാളി ഹൗസ് എന്ന ഒറ്റ പ്രോഗ്രാമില്‍ തലകാണിച്ചതിന് എനിക്ക് 27 ലക്ഷം കിട്ടി. നിങ്ങള്‍ക്ക് ഇതുപോലെ അവകാശപ്പെടാന്‍ എന്തുണ്ട്? കേരളത്തില്‍ എവിടെപ്പോയാലും ആളുകള്‍ക്ക് എന്നെ അറിയും..!’ (അയാള്‍ പിന്നെ മിണ്ടിയില്ല.)

മറുവശത്തിരുന്ന് പരാക്രമം കാണിക്കുന്ന ഒരു ചളി നടന്‍, ‘സംസ്‌കാരമില്ലാത്തവനാണ് സന്തോഷ്’ എന്ന് കൂടെക്കൂടെ പുലമ്പുന്നു. സന്തോഷിന്റെ പാട്ടുകള്‍ വേറെ ആരെങ്കിലും പാടിയാല്‍ ഹിറ്റ് ആകുമായിരുന്നെന്ന് പറഞ്ഞ് അയാള്‍ സ്വയം പാടുന്നു. എന്നിട്ട് ഒരു ഇളിയും. (ഗാനഗന്ധര്‍വ്വനെ കടത്തിവെട്ടുന്ന സ്വരമാധുരിയോടെ..!). ശ്രീകണ്ഠന്‍ നായര്‍ എന്ന ‘ഷോ-ഓഫ്’ കിളവനേക്കാള്‍ എത്രത്തോളം ഇയരത്തിലാണ് യഥാര്‍ത്ഥത്തില്‍ സന്തോഷ് പണ്ഡിറ്റ്? ചന്ത കമന്റുകള്‍ കൗണ്ടറിടാന്‍ അല്ലാതെ വേറെ എന്തെങ്കിലും ക്വാളിറ്റിയോ ജ്ഞാനമോ അയാള്‍ക്കുണ്ടെന്ന് തോന്നുന്നില്ല.

സത്യത്തില്‍ ഈ പരിപാടി മുഴുവനായി കണ്ട് തീര്‍ക്കാന്‍ അഭിമാനമുള്ള മലയാളികള്‍ക്ക് ലജ്ജ തോന്നും. സന്തോഷ് പണ്ഡിറ്റിന്റെ സിനിമകളോ അതിന്റെ നിലവാരങ്ങളോ ഉയര്‍ന്നതല്ലായിരിക്കാം. എന്നാല്‍ ചില മതില്‍ക്കെട്ടുകളെ ഭേദിച്ചുകൊണ്ട് കേവലം 5ലക്ഷം രൂപകൊണ്ട് സിനിമ പിടിക്കുകയും പത്തുപേരാല്‍ അറിയപ്പെടുകയും ചെയ്ത ഒരു നടനോടുള്ള ആത്മസംഘര്‍ഷം തീര്‍ക്കുക എന്ന പ്രവൃത്തിയാണ് ഈ ചാനല്‍ ഷോയില്‍ നടന്നത്. ജീവിതത്തില്‍ ഒന്നുമാകാന്‍ കഴിയാതെ പോയ ഒരുകൂട്ടം ആളുകളാല്‍ ഉള്ള ആക്രമണം.

എന്നിട്ട് എന്ത് ഫലമാണ് കണ്ടത്? പണ്ഡിറ്റിനെ കുരങ്ങു കളിപ്പിച്ച് പരമാവധി പ്രകോപിപ്പിച്ചു ചാനല്‍ റേറ്റിംഗ് കൂട്ടാനുള്ള അധികൃതരുടെ തറ പരിപാടി ഭംഗിയായി ചീറ്റി. സന്തോഷ് പണ്ഡിറ്റിനെ ആക്രമിച്ചവരെയെല്ലാം അയാള്‍ ഒറ്റക്ക് കീഴടക്കി. ഇങ്ങനെ ഏകപക്ഷീയമായി ഒരാളെ വിളിച്ചുവരുത്തി കളിയാക്കി ടിആര്‍പി ഉയര്‍ത്തുന്നതിനേക്കാള്‍ അന്തസ്സായിരുന്നു പ്രൈം ടൈമില്‍ അവതാരകര്‍ തുണിപൊക്കിക്കാണിക്കുന്നത്..!

കാലങ്ങളോളം ഒരേതരം വേഷത്തില്‍ തളച്ചിടപ്പെട്ട് ഒടുവില്‍ ചക്ക വീണ് മുയലു ചത്ത പോലെ സാള്‍ട്ട് ആന്‍ഡ് പെപ്പറിലെ വേഷം ക്ലിക്കായി പൊങ്ങി നില്‍ക്കുന്ന സമയത്ത് ഒരു ടി.വി.പ്രോഗ്രാമില്‍ ബാബുരാജ് സന്തോഷ് പണ്ഡിറ്റിനെ കൈ ചൂണ്ടി പറയുകയാണ് ‘ഇവനെയൊക്കെ തല്ലിക്കൊല്ലുകയാ വേണ്ടത് എന്ന്’. പീഡനക്കേസിലെ പ്രതിക്ക് കൊടുക്കേണ്ട മര്യാദ പോലും സന്തോഷ് പണ്ഡിറ്റിന് അന്ന് ആരും കൊടുത്തില്ല. എന്ത് തെറ്റാ അയാള്‍ ചെയ്തത്? (മൂന്നു വര്‍ഷം മുമ്പ്) കൃഷ്ണനും രാധയും ശ്രദ്ധിക്കപ്പെട്ടു എന്നതാണോ? ഈ പ്രോഗ്രാം ടെലികാസ്റ്റ് ചെയ്ത് വേശ്യാവൃത്തി നടത്തിയ ചാനലിന് എന്തുണ്ട് അഭിമാനിക്കാന്‍?
മുറക്ക് മുറക്ക് പൊട്ടപ്പടങ്ങള്‍ ചെയ്ത് സ്വയം വിഡ്ഢികളായിക്കൊണ്ടിരിക്കുന്ന സൂപ്പര്‍ മെഗാ താരങ്ങളെ വിളിച്ചുവരുത്തി ഇതുപോലാരും ആക്ഷേപിക്കാത്തത് എന്ത്? (എന്നാല്‍ നാളെ അവിടെ ചാനല്‍ കാണില്ല.) ഒന്ന് ചോദിച്ചോട്ടേ, ഒരേയൊരു പടം ചെയ്ത സമയത്ത് എത്ര സൂപ്പര്‍ താരങ്ങള്‍ അട്ടപ്പാടിയിലെ ആദിവാസികളുടെ പട്ടിണിയെ ഗൗനിച്ചു? അവരെ സഹായിക്കാനും വിദ്യാഭ്യാസച്ചെലവ് നടത്താനും തന്റെ പൂര്‍ണ്ണതയില്ലാത്ത (ഉണ്ടോ ഇല്ലയോ) സിനിമയെ ഉപയോഗിക്കാന്‍ അയാള്‍ മനസ്സുകാണിച്ചില്ലേ?

ഇതൊരുതരം മനോരോഗമാണ്. യാതൊരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത ടെലിവിഷന്‍ ചാനലുകളും റേറ്റിംഗ് കൂട്ടുന്നതിനായി അവരുടെ സ്വന്തം വീട്ടില്‍ പോലും ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ചാനലില്‍ നിക്ഷേപിച്ചേക്കാം. അത്രത്തോളം വ്യാപ്തിയുള്ള ബിസിനസ് ആണ് അത്. പണസമ്പാദനത്തിനായി അവര്‍ എന്തും ചെയ്‌തേക്കാം. അതിന്റെ ഭാഗമായാണ് ഇത്തരം പ്രോഗ്രാം കോപ്രായങ്ങള്‍.

സന്തോഷ് പണ്ഡിറ്റ് തന്നെ കുറച്ചുനാളുകള്‍ക്ക് മുന്‍പ് പറഞ്ഞ ഒരു കാര്യം ഈ അവസരത്തില്‍ പറഞ്ഞേ പറ്റൂ.. ‘ഇന്നുവരെ കൈരളി ചാനല്‍ മാത്രമേ എനിക്ക് ‘ഒരു മനുഷ്യന്‍’ എന്ന വില കല്‍പ്പിച്ച് ക്ഷണം നല്‍കിയിട്ടുള്ളൂ..’
‘കേരളമേ.. തലതാഴ്ത്തുക….’