മലയാള സിനിമയില്‍ നടക്കുന്നത് ഭീകരവാദമെന്ന് ആഷിഖ് അബു; ആക്രമണങ്ങളില്‍ സൂപ്പര്‍താരങ്ങളും മൗനംപാലിക്കുന്നു
കൊച്ചി: ദിലീപിനെ താരസംഘടനയായ എ.എം.എം.എയില്‍ തിരിച്ചെടുത്തതുമായി പശ്ചാത്തലത്തില്‍ മലയാള സിനിമയിലെ വിവിധ സംഘടനകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായന് ആഷിഖ് അബു. മലയാള സിനിമയിലെ നടികള്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സംഘടനകള്‍ മൗനം പാലിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. തന്റെ ഫെയിസ്ബുക്ക് പേജില്‍ എഴുതി കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
”സമൂഹത്തില്‍ ഭീകരത പടര്‍ത്തി എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുക എന്നതാണ് ഭീകരവാദത്തിന്റെ അടിസ്ഥാനപ്രമാണം. മലയാള സിനിമയില്‍ കുറേ കാലമായി നടക്കുന്നതും ഇതാണ്’ എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന പോസ്റ്റില്‍ ഫാന്‍സ് അസോസിയേഷനുകളുടെ പേരില്‍ ഗുണ്ടാസംഘങ്ങള്‍ രൂപീകരിച്ച് താരങ്ങള്‍ക്ക് വേണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് എതിര്‍പക്ഷത്തെ നിശ്ബ്ദരാക്കുകയാണെന്നും ആഷിഖ് അബു ആരോപിക്കുന്നു.
2002 മുതല്‍ മുതല്‍ തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമായി പ്രവര്‍ത്തിച്ച പ്രശസ്തയായ ഒരു പെണ്‍കുട്ടിയെ നടുറോഡില്‍ ആക്രമിക്കാനുള്ള ധൈര്യം കിട്ടുന്നത് കേരളജനതയുടെ സിനിമയോടുള്ള നിഷ്കളങ്കമായ സ്നേഹം മുതലെടുത്ത് കൊണ്ടാണെന്നും ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ പാര്‍വതി ആക്രമിക്കപ്പെട്ടപ്പോള്‍ മമ്മൂട്ടിയും കേരളവും മൗനം പാലിച്ചുവെന്നും ആഷിഖ് അബു പോസ്റ്റില്‍ പറയുന്നു. ഇനി മലയാള സിനിമയെ ക്രിമിനല്‍ വിമുക്തമാക്കാനും നമ്മുടെ പെണ്‍കുട്ടികള്‍ക്ക് സംരക്ഷണവും സ്വാതന്ത്ര്യവും ലഭ്യമാക്കാനും രാഷ്ട്രീയ ഇടപെടലിന് മാത്രമേ കഴിയൂവെന്നും അ?ദ്ദേഹം പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം.
